Advertisment

ദീപാവലിയ്‌ക്ക് ആപ്പിൾ ഫോൺ സ്വന്തമാക്കാം; വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഡൽഹി: ദീപാവലിയ്‌ക്ക് ആപ്പിൽ ഫോൺ സ്വന്തമാക്കാൻ സുവർണാവസരം. ഏറ്റവും പുതിയ മോഡലായ ഐഫോൺ 13 ന് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഫോണിന്റെ യഥാർത്ഥ വില 79,900 രൂപയാണ്. ദീപാവലി പ്രമാണിച്ച് 14,000 രൂപ കിഴിവിൽ ആപ്പിൾ ഫോൺ വിപണിയിൽ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

ആപ്പിളിന്റെ ഔദ്യോഗിക റീസെല്ലർ ഐഫോൺ 13-ന്റെ വില 55,900 രൂപയായി കുറയ്‌ക്കുന്നു എന്നുള്ള വിവരം ആപ്പിൾ ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ്. ആപ്പിൾ വാച്ച് സീരീസ് 7, ഐപാഡ്, ഐപാഡ് മിനി എന്നിവയ്‌ക്കൊപ്പമായിരുന്നു ഐഫോൺ 13 ന്റെയും ലോഞ്ച് നടന്നത്.

കാലിഫോർണിയയിലായിരുന്നു ചടങ്ങുകൾ. 128 ജിബി സ്റ്റോറേജുമായാണ് ഐഫോൺ 13 പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ സ്‌ക്രീനിന്റെ വലുപ്പം മറ്റു മോഡലുകളെ അപേക്ഷിച്ച് കൂടുതലാണ്. പ്രൈമറി ക്യാമറ 12 മെഗാപിക്സൽ ആണ്. ഇതിന് പിന്നിൽ 12 മെഗാപിക്സൽ അൾട്രാവൈഡ് സെൻസറും ഉണ്ട്.

ഐഫോൺ 13 ന് 2532 ഃ 1170 റെസല്യൂഷനോട് കൂടിയ 6.1 ഇഞ്ച് സൂപ്പർ റെറ്റിന ഡിസ്‌പ്ലേയുണ്ട്.  ഡിസ്പ്ലേക്ക് സെറാമിക് ഷീൽഡ് കോട്ടിംഗ് നൽകിയിട്ടുണ്ട്. എന്നിരുന്നാലും സ്‌ക്രീൻ പ്രൊട്ടക്ടറും ആവശ്യമാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് മുഖേനെ 6,000 രൂപ ക്യാഷ്ബാക്ക് റീസെല്ലർ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ എക്സ്ചേഞ്ച് ബോണസായി 3,000 രൂപയും. പഴയ ഐഫോൺ കൈമാറ്റം ചെയ്യാനും അവസരമുണ്ട്.

tech news
Advertisment