Advertisment

ഫേസ്ബുക്ക് ഫേഷ്യൽ റെക്കഗ്നേഷൻ സംവിധാനം നിർത്തലാക്കുന്നു: ഇതുവരെയുള്ള ഡാറ്റകൾ നീക്കം ചെയ്യും

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ന്യൂയോർക്ക്: ഫേസ്ബുക്ക് അതിന്റെ ഫേഷ്യൽ റെക്കഗ്നേഷൻ സംവിധാനം നിർത്തലാക്കുകയാണെന്ന് മാതൃകമ്പനിയായ മെറ്റ. സംവിധാനത്തെ കുറിച്ച് ജനങ്ങൾക്കിടയിൽ നിന്നും ഉയർന്നു വരുന്ന ആശങ്കകൾ പരിഗണിച്ചാണ് തീരുമാനമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ചിത്രങ്ങളിലും വീഡിയോകളിലും ഉപയോക്താക്കളെ ആപ്പ് സ്വയം തിരിച്ചറിഞ്ഞ് ടാഗ് ചെയ്യുന്ന സംവിധാനമാണിത്.

ഫേഷ്യൽ റെക്കഗ്നേഷൻ സംവിധാനം നിർത്തലാക്കുന്നതോടെ ഇവയുപയോഗിച്ചിരുന്ന ഒരു ബില്യൺ ഉപഭോക്താക്കളുടെ ഡാറ്റാകളും നീക്കം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വൈസ് പ്രസിഡന്റ് ജെറോമി പെസെന്റിയാണ് വിവരം അറിയിച്ചത്. പുതിയ മാറ്റങ്ങൾ എന്ന് മുതൽ നിലവിൽ വരുമെന്ന് അറിയിച്ചിട്ടില്ല.

ഫേസ്ബുക്കിലെ പ്രതിദിന സജീവ ഉപഭോക്താക്കളിൽ മൂന്നിലൊന്ന് പേരും ഫേഷ്യൽ റെക്കഗ്നേഷൻ സംവിധാനം തെരഞ്ഞെടുത്തിട്ടുണ്ട്. ഇനി ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകൾ വീണ്ടെടുക്കുന്നതിനും സ്വന്തം ഉപകരണം അൺലോക്ക് ചെയ്യുന്നതിനും മാത്രമായി സംവിധാനത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുമെന്നും ഫെയ്‌സ്ബുക്ക് അറിയിച്ചു.

tech news
Advertisment