Advertisment

മലയാളമടക്കം പതിമൂന്ന് ഭാഷകളിൽ ചുവടുറപ്പിച്ച് ക്ലബ്ഹൗസ് : ക്ലബ്ഹൗസിന്റെ പുതിയ ഐക്കണാവാൻ ഗായകൻ അനിരുദ്ധ് ദേശ്മുഖ്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

വാഷിംഗ്ടൺ : സമൂഹമാദ്ധ്യമമായ ക്ലബ് ഹൗസ് ഇനി പ്രദേശിക ഭാഷകളിലും ലഭ്യമാവും. മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ഫ്രഞ്ച്, ജർമൻ, ഇന്തോനേഷ്യൻ, ജാപ്പനീസ്, കൊറിയൻ, ഇറ്റാലിയൻ, പോർച്ചുഗീസ്, സ്പാനിഷ് എന്നീ ഭാഷകളിലിൽ ഇനി അപ്പ് ലഭ്യമാവും. മുൻപ് ഇംഗ്ലീഷിൽ മാത്രമായിരുന്നു ആപ്പ് ലഭ്യമായിരുന്നത്.

സംഗീതജ്ഞനും ഗായകനും ഗാനരചയിതാവുമായ അനിരുദ്ധ് ദേശ്മുഖിനെ ഉൾപ്പെടുത്തി ക്ലബ്ഹൗസ് പുതിയ ഐക്കണും പ്രഖ്യാപിച്ചിട്ടുണ്ട്. ക്ലബ്ഹൗസ് ഇടക്കിടെ തങ്ങളുടെ ഉപഭോക്താക്കളുടെ ചിത്രങ്ങൾ ആപ്പ് ഐക്കണാക്കാറുണ്ട്.

മുംബൈ, പാരീസ് മുതൽ സാവോ പൗളോ, ജക്കാർത്ത വരെയുള്ളവർക്ക് അവരുടെ പ്രാദേശിക ഭാഷയിൽ ക്ലബ്ഹൗസ് ഉപയോഗിക്കാമെന്ന് കമ്പനി അറിയിച്ചു. നിലവിൽ ഈ ഭാഷകളിലെ സേവനം ആൻഡ്രോയിഡ് ഉപഭോക്താകൾക്ക് മാത്രമായിരിക്കും ലഭിക്കുക.

അടുത്തിടെ ‘മ്യൂസിക് മോഡ്’ എന്നൊരു സവിശേഷതയും ക്ലബ്ഹൗസ് ആപ്പിൾ ഉൾപ്പെടുത്തിയിരുന്നു. ഇതിലൂടെ സംഗീതജ്ഞർക്ക് മികച്ച രീതിയിൽ സംഗീതാവതരണം നടത്തുവാൻ സാധിക്കും.

tech news
Advertisment