വാട്സാപ്പിലെ ലാസ്റ്റ് സീൻ നിങ്ങൾക്ക് പണി തരാറുണ്ടോ?; തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് മാത്രം ലാസ്റ്റ് സീൻ കാണാൻ കഴിയുന്ന പുതിയ സംവിധാനവുമായി കമ്പനി

New Update

publive-image

സാൻ ഫ്രാൻസീസ്‌കോ: വാട്സാപ്പിലെ ലാസ്റ്റ് സീൻ സംവിധാനത്തെ വിവിധ തരത്തിൽ സെറ്റ് ചെയ്യുന്നവരുണ്ട്. ഒന്നുകിൽ എല്ലാവരിൽ നിന്നും മറച്ചുവെയ്‌ക്കുക, അല്ലെങ്കിൽ എല്ലാവർക്കും കാണാവുന്ന വിധത്തിൽ സെറ്റ് ചെയ്യുക.

Advertisment

അതുമല്ലെങ്കിൽ കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് മാത്രം ലാസ്റ്റ് സീൻ കാണാവുന്ന വിധത്തിലും സെറ്റ് ചെയ്യാം. മെറ്റ ഉടമസ്ഥതയിലുള്ള വാട്സാപ്പിൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഫീച്ചർ വരുമെന്നാണ് റിപ്പോർട്ടുകൾ.

നാം തിരഞ്ഞെടുക്കുന്ന വ്യക്തികൾക്ക് മാത്രം ലാസ്റ്റ് സീൻ കാണാൻ കഴിയുന്ന സംവിധാനമാണ് പുതിയതായി വാട്സാപ്പിൽ വരുന്നത്. ഇത് വലിയൊരു വിഭാഗം ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.

മെറ്റ അധികൃതർ പുറത്തുവിടുന്ന വിവരമനുസരിച്ച് ആൻഡ്രോയിഡ് വേർഷനിൽ അധികം വൈകാതെ ലാസ്റ്റ് സീൻ ഫീച്ചർ വരുമെന്നാണ് വിവരം. എവരിവൺ, കോൺടാക്ട്സ്, നോബഡി എന്നീ ഓപ്ഷനുകൾ കൂടാതെ ‘കോൺകാട്സ് എക്സപ്റ്റ് സ്പെസിഫിക് പീപ്പിൾ’ എന്ന ഓപ്ഷൻ കൂടി പുതിയ ഫീച്ചർ പ്രാബല്യത്തിലായാൽ നിലവിൽ വരും.

tech
Advertisment