/sathyam/media/post_attachments/d3Btww0Ae5L8diZ5GH6f.jpg)
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് പുതിയൊരു വാര്‍ത്ത എത്തിയിരിക്കുകയാണ്. ഇനി മുതല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുകള്‍ ആഡ് ചെയ്യുമ്പോൾ ഒപ്പം ഇഷ്ടമുള്ള ഗാനങ്ങളും ചേര്‍ക്കുവാന്‍ സാധിക്കും.
മുമ്പ് സ്‌റ്റോറികള്‍ക്കൊപ്പവും, റീലുകള്‍ക്കൊപ്പവും മ്യൂസിക് ആഡ് ചെയ്യാനാവുമായിരുന്നെങ്കിലും പോസ്റ്റുകള്‍ക്കൊപ്പം മ്യൂസിക് ആഡ് ചെയ്യുന്ന ഫീച്ചര്‍ ഇൻസ്റ്റാഗ്രാമില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയിലേയും തുര്‍ക്കിയിലേയും ബ്രസീലിലേയും ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കാണ് പുതിയ ഫീച്ചര്‍ ലഭിക്കുക. ഇന്‍സ്റ്റഗ്രാമിന്റെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്നതും പ്രത്യേകതയാണ്.
മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറികള്‍ക്കും റീലുകള്‍ക്കുമൊപ്പം ഗാനങ്ങള്‍ ചേര്‍ക്കുവാന്‍ സാധിച്ചിരുന്നു. എന്നാല്‍ പോസ്റ്റുകള്‍ക്കൊപ്പം ഇത് സാധിച്ചിരുന്നില്ല. സ്‌റ്റോറികളില്‍ ഗാനത്തിന്റെ പേര് തെളിഞ്ഞു കാണുന്നത് പോലെ തന്നെ പോസ്റ്റുകളുടെ മുകളിലും ഗാനത്തിന്റെ പേര് കാണുവാന്‍ സാധിക്കും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us