/sathyam/media/post_attachments/hUlEt6s9YW0anuEOgSyK.jpg)
റെഡ്മി നോട്ട് 11T 5ജി കഴിഞ്ഞ ദിവസമാണ് ഷഓമി ഇന്ത്യയിലവതരിപ്പിച്ചത്. കഴിഞ്ഞ മാസം ചൈനയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 11 5ജി സ്മാർട്ട്ഫോൺ ആണ് പേരിൽ ഒരു T കൂടെ ചേർത്ത് ഇന്ത്യയിലവതരിപ്പിച്ചിരിക്കുന്നത്.
റെഡ്മി നോട്ട് 11 ശ്രേണിയിൽ പ്രോ, പ്രോ പ്ലസ് എന്നീ പ്രീമിയം മോഡലുകളും ഷഓമി ചൈനയിൽ അവതരിപ്പിച്ചിരുന്നു. റിപോർട്ടുകൾ അനുസരിച്ച് ഇതിൽ ഏറ്റവും പ്രീമിയം പതിപ്പായ റെഡ്മി നോട്ട് 11 പ്രോ പ്ലസ് ഇന്ത്യയിൽ ഉടനെ അവതരിപ്പിക്കും.
റെഡ്മി നോട്ട് 11 5ജി ഇന്ത്യയിൽ T കൂടെ ചേർത്ത് ചേർത്ത് എത്തിയതുപോലെ റെഡ്മി നോട്ട് 11 പ്രോ പ്ലസ് ഇന്ത്യയിലെത്തുക മറ്റൊരു പേരിലാണ്. ടിപ്പ്സ്റ്റർമാർ നൽകുന്ന സൂചനകൾ അനുസരിച്ച് ഷഓമി 11i ഹൈപ്പർചാർജ് എന്നായിരിക്കും ഇന്ത്യയിലെ പേര്. ഈ മാസം തന്നെ ലോഞ്ച് പ്രതീക്ഷിക്കുന്ന ഷഓമി 11i ഹൈപ്പർചാർജ്, 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിലാണ് വില്പനക്കെത്തുക എന്ന് ടിപ്പ്സ്റ്റർ ഇഷാൻ അഗർവാൾ പറയുന്നു. കാമോ ഗ്രീൻ, സ്റ്റെൽത്ത് ബ്ലാക്ക് എന്നിവയായിരിക്കും നിറങ്ങൾ.
ഷഓമി 11i ഹൈപ്പർചാർജ്
റെഡ്മി നോട്ട് 11 പ്രോ പ്ലസിന്റെ സമാനമായ സ്പെസിഫിക്കേഷനായിരിക്കും ഷഓമി 11i ഹൈപ്പർചാർജിന്. 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 4,500 എംഎഎച്ച് ബാറ്ററിയാണ് ഷഓമി 11i ഹൈപ്പർചാർജിൻ്റെ പ്രധാന ആകർഷണം. 120Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, ഹോൾ-പഞ്ച് ഡിസൈൻ എന്നിവയുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 920 SoC പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുക.
ഡ്യുവൽ ഐഎസ്ഒയും എഫ്/1.89 അപ്പർച്ചറും അടങ്ങിയ 108 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ക്വാഡ് ക്യാമെറായാണ് ഷഓമി 11i ഹൈപ്പർചാർജിലുണ്ടാവുക. ഡ്യുവൽ സിമെട്രിക്കൽ JBL-ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറുകൾ, ഒപ്പം ഡോൾബി അറ്റ്‌മോസും ഹൈ-റെസ് ഓഡിയോ സപ്പോർട്ടും ഫോണിനുണ്ടാവും. IP53 റേറ്റിംഗ് ഉള്ളതും VC ലിക്വിഡ് കൂളിംഗ് സിസ്റ്റവുമായാണ് ഷഓമി 11i ഹൈപ്പർചാർജ് വില്പനക്കെത്തുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us