ട്രിപ്പിൾ റിയർ ക്യാമറ; 5000 mAh ബാറ്ററി, 120Hz റിഫ്രഷ് റേറ്റർ ; വൺ പ്ലസ് 10 പ്രോ സവിശേഷതകൾ പുറത്ത്

author-image
ടെക് ഡസ്ക്
New Update

publive-image

വൺ പ്ലസ് 10 പ്രോ മൊബൈൽ ഫോൺ വിപണിയിലെത്തുന്നതിന് മുൻപേ തന്നെ ഫോണിനെ കുറിച്ചും അതിന്റെ ഫീച്ചറിനെ കുറിച്ചുമുള്ള ഊഹാപോഹങ്ങളായിരുന്നു ടെക് ലോകത്തെ ചർച്ചാവിഷയം. എന്നാൽ ഈ ചർച്ചകളെല്ലാം വിരാമമിട്ടുകൊണ്ട് സഹസ്ഥാപകനായ പീറ്റ് ലോ വൺ പ്ലസ് 10 പ്രോയുടെ ഫീച്ചറുകൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

Advertisment

ആൻഡ്രോയ്ഡ് 12 നെ അടിസ്ഥാനമാക്കി ഓക്‌സിജൻ ഒഎസ് 12ലാണ് വൺ പ്ലസ് 10 പ്രോ പ്രവർത്തിക്കുക. ഫഌയിഡ് അമോൾഡ് ഡിസ്‌പ്ലേയുള്ള മൊബൈൽ ഫോണിന് സെക്കൻഡ് ജനറേഷൻ എൽടിപിഒ കാലിബറേഷൻ ടെക്‌നോളജിയും, 120Hz റിഫ്രഷ് റേറ്റുമുണ്ട്. 6.7 ഇഞ്ച് ഡിസ്‌പ്ലേയാകും ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 Gen 1 Soc യുള്ള ഫോൺ 12ജിബി- 256ജിബി വേരയന്റിലും പുറത്തിറങ്ങും.

സെക്കൻഡ് ജനറേഷൻ ഹേസൽബ്ലാഡ് ട്രിപ്പിൾ റിയർ ക്യാമറയും ഡുവൽ ഒഐഎസും സമന്വയിച്ചതാണ് വൺപ്ലത് 10 പ്രോ. 48 മെഗാപിക്‌സൽ സെന്ഡസർ, 50 മെഗാപിക്‌സൽ സെൻസർ, 8 മെഗാപിക്‌സൽ സെൻസർ എന്നിവയാണ് ഈ സെറ്റപ്പിൽ വരുന്നത്. സെൽഫിക്കായി 32 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയും ഉണ്ടാകും.

5000 mAh ബാറ്ററിയുള്ള സ്മാർട്ട്‌ഫോണിൽ 80W സൂപ്പർ VOOC ഫാസ്റ്റ് ചാർജിംഗ് ടെക്‌നോളജിയുണ്ട്. വോൾക്കാനിക് ബ്ലാക്ക്, എമറാൾഡ് ഫോറസ്റ്റ് എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. ഐപി68 ഡസ്റ്റ്, വാട്ടർ റസിസ്റ്റൻസുമുണ്ട്. 68,999 രൂപയാകും വിലയെന്നാണ് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്.

Advertisment