ടെലിഗ്രാം ചില സാങ്കേതിക കാരണങ്ങളാൽ പണിമുടക്കി; ആശങ്കയോടെ സൈബർ ലോകം

author-image
ടെക് ഡസ്ക്
New Update

publive-image

ടെലിഗ്രാം ചില സാങ്കേതിക കാരണങ്ങളാൽ ഇന്നലെ പണിമുടക്കി. ഇന്നലെ രാത്രി 8 മണിമുതലാണ് സന്ദേശങ്ങൾ കൈമാറുന്നതിൽ തടസ്സം നേരിട്ടത്. ഇന്ത്യയുൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ഇന്നലെ ടെലിഗ്രാമിന്റെ പ്രവർത്തനം തടസപ്പെട്ടു.

Advertisment

ഇൻഡൊനീഷ്യ, ഓസ്‌ട്രേലിയ, മ്യാൻമർ, ബംഗ്ലാദേശ്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജർമ്മനി, യുഎസ്എ പോലെയുള്ള രാജ്യങ്ങൾ അതിൽ ഉൾപ്പെടുന്നു. “അപ്‌ഡേറ്റിങ്” അല്ലെങ്കിൽ “കണക്‌റ്റിങ്” എന്ന സന്ദേശമാണ് ടെലിഗ്രാം തുറക്കുന്ന ഉപയോക്താക്കൾക്ക് ഇന്നലെ ലഭിച്ചുകൊണ്ടിരുന്നത്. ഇതേ തുടർന്ന് ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾ ട്വിറ്റർ, ഫെയ്സ്ബുക് ,ഇൻസ്റ്റാഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പരാതികൾ ഉന്നയിക്കാൻ തുടങ്ങി.

അതിനിടയിൽ ട്വിറ്റർ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നു എന്ന തരത്തിലുള്ള വ്യാജ വാർത്തകൾ ട്വിറ്ററിൽ പ്രചരിക്കാൻ തുടങ്ങി. “കിഴക്കൻ ഏഷ്യ, ഇൻഡൊനീഷ്യ, ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപയോക്താക്കൾക്ക് ചില സാങ്കേതിക പ്രശ്നങ്ങൾ അനുഭവപ്പെട്ടിരുന്നു ക്ഷമിക്കണം! ഇപ്പോൾ എല്ലാം സാധാരണ നിലയിലായി” എന്ന് പിന്നീട് ടെലഗ്രാമിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ വ്യക്തമാക്കി.

Advertisment