ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് വോക്സ് സ്മാര്‍ട്ട് വാച്ച് വിപണിയില്‍

author-image
ടെക് ഡസ്ക്
New Update

publive-image

കൊച്ചി: പ്രമുഖ യൂത്ത് ആക്സസറി ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്കിന്‍റെ റിഫ്ളക്സ് പോര്‍ട്ട്ഫോളിയോയ്ക്കു കീഴിലുള്ള ആദ്യ സ്മാര്‍ട്ട് വാച്ച് - ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് വോക്സ് വിപണിയിലെത്തി. ചതുരത്തിലുള്ള 1.69 ഇഞ്ച് എച്ച്ഡി സ്ക്രീന്‍, ബില്‍റ്റ്-ഇന്‍ അലക്സ, പത്ത് ദിവസം വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററി, നൂറിലധികം വാച്ച് ഫേയ്സസ്, മള്‍ട്ടി സ്പോര്‍ട്ട് മോഡ് എന്നിവയാണ് റിഫ്ളക്സ് വോക്സ് സ്മാര്‍ട്ട് വാച്ചിന്‍റെ പ്രത്യേകതകള്‍.

Advertisment

ആരോഗ്യത്തിനും വെല്‍നസിനും പ്രാധാന്യം നല്‍കുന്നതിന്‍റെ ഭാഗമായി ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് വോക്സ് ഒട്ടേറെ ട്രാക്കറുകള്‍ വഴി കൃത്യമായ ഇടവേളകളില്‍ ആരോഗ്യസൗഖ്യം നിരീക്ഷിക്കുന്നതിന് സജ്ജമാണ്. ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍, സ്ലീപ് ട്രാക്കര്‍, ഡെയ്ലി ആക്ടിവിറ്റി ട്രാക്കര്‍, ബ്ലഡ് ഓക്സിജന്‍ സാച്ചുറേഷന്‍, സ്ട്രെസ് മോണിറ്റര്‍, മെന്‍സ്ട്രുവല്‍ ട്രാക്കര്‍ എന്നിവ റിഫ്ളക്സ് വോക്സിലുണ്ട്.

മ്യൂസിക് കണ്‍ട്രോള്‍, കാമറ കണ്‍ട്രോള്‍, ഹൈഡ്രേഷന്‍ അലര്‍ട്ട്, നോട്ടിഫിക്കേഷന്‍ അലര്‍ട്ട് എന്നിങ്ങനെ ഉപയോക്താക്കള്‍ക്ക് ആവശ്യമായ ഫങ്ഷണല്‍ അനുഭവവും പകര്‍ന്നു നല്കുന്നു. സ്റ്റൈല്‍ നിലനിര്‍ത്തുന്ന സോഫ്റ്റ് സിലിക്കണ്‍ ബാന്‍ഡ് വളരെ സൗകര്യപ്രദവും ഫാഷണബിളും ആണ്. 2017-ല്‍ തുടക്കം കുറിച്ചതുമുതല്‍ ഏറ്റവും നവീനമായ സാങ്കേതികവിദ്യകളും ട്രെന്‍ഡ് നിലനിര്‍ത്തുന്ന രൂപകല്‍പ്പനകളും അവതരിപ്പിക്കുന്നതില്‍ ശ്രദ്ധേയമായിരുന്നു ഫാസ്റ്റ്ട്രാക്ക്.

സ്മാര്‍ട്ട് വെയറബിള്‍ വിഭാഗത്തില്‍ ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ഫാസ്റ്റ്ട്രാക്ക് സ്മാര്‍ട്ട് വാച്ച് വിഭാഗത്തിലും റിഫ്ളക്സ് വോക്സിലൂടെ തുടക്കം കുറിക്കുകയാണ്. യുവാക്കളുടെ ലൈഫ്സ്റ്റൈലിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ് സ്മാര്‍ട്ട് വെയറബിള്‍സ് എന്നും യൂത്ത് ഫാഷന്‍ രംഗത്തെ ടെക് ട്രെന്‍ഡിനൊപ്പം നീങ്ങുന്നതില്‍ അഭിമാനമുണ്ടെന്നും ഫാസ്റ്റ്ട്രാക്ക് മാര്‍ക്കറ്റിംഗ് മേധാവി അജയ് മൗര്യ പറഞ്ഞു.

ബില്‍റ്റ് ഇന്‍ അലക്സ, നൂറിലധികം വാച്ച് ഫേയ്സുകള്‍ തുടങ്ങിയ സവിശേഷമായ ഫീച്ചറുകളാണ് ഫാസ്റ്റ്ട്രാക്കിന്‍റെ റിഫ്ളക്സ് വോക്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 6995 രൂപയാണ് ഫാസ്റ്റ്ട്രാക്ക് റിഫ്ളക്സ് വോക്സിന്‍റെ വിലയെങ്കിലും ഇന്‍ട്രഡക്ടറി ഓഫര്‍ പ്രകാരം 4995 രൂപയ്ക്ക് ലഭ്യമാണ്. കാര്‍ബണ്‍ ബ്ലാക്ക്, ബ്ലേയ്സിംഗ് ബ്ലൂ, ഷാംപെയ്ന്‍ പിങ്ക്, ഫ്ളെയിമിംഗ് റെഡ് എന്നീ മനോഹര നിറങ്ങളില്‍ ലഭ്യമാണ്.

മാറ്റി ഉപയോഗിക്കാവുന്ന സ്ട്രാപ്പുകള്‍ സഹിതമുള്ള റിഫ്ളക്സ് വോക്സ് ഫാസ്റ്റ്ട്രാക്ക് സ്റ്റോറുകള്‍, വേള്‍ഡ് ഓഫ് ടൈറ്റന്‍, ടൈറ്റന്‍ ഡീലര്‍ അംഗീകൃത ഔട്ട്ലെറ്റുകള്‍, ഫാസ്റ്റ്ട്രാക്ക്  വെബ്സൈറ്റുകള്‍ http://www.fastrack.in ആമസോണ്‍, ഷോപ്പേഴ്സ് സ്റ്റോപ്, ലൈഫ്സറ്റൈല്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.

Advertisment