സിനിമാ കാഴ്ചയ്ക്ക് മിഴിവേകാന്‍ 8K സിനിമ ക്യാമറ ലിമിറ്റഡ് എഡിഷൻ റെഡ് വി റാപ്റ്റർ കേരളത്തിലും

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

സിനിമയ്ക്ക് പുതിയ ദൃശ്യവിസ്മയം ഒരുക്കാൻ റെഡ് വി റാപ്റ്റർ കേരളത്തിലെത്തി. റെഡ് ഡിജിറ്റൽ സിനിമയുടെ ഏറ്റവും പുതിയ ക്യാമറയായ വി റാപ്റ്ററിന്‍റെ വൈറ്റ് കളർ സ്റ്റോംട്രൂപ്പർ സ്പെഷ്യൽ എഡിഷനാണ് എത്തിയിരിക്കുന്നത്. ഡെയർ പിക്ചേഴ്സ് മാനേജിംഗ് ഡയറക്ടർ ധീരജ് പള്ളിയിലാണ് കേരളത്തില്‍ ക്യാമറ അവതരിപ്പിച്ചത്.

Advertisment

നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് വി റാപ്റ്റർ 8K-യുടെ വരവ്. ഇത് വി റാപ്റ്റർ ഒരു അൾട്രാ സ്ലോ മോഷൻ ക്യാമറയാണ്. ഏറ്റവും വേഗതയേറിയ സ്കാൻ ടൈം ഉള്ള സിനിമാ ക്യാമറയെന്ന് ഖ്യാതി കേട്ട റാപ്റ്ററിന് 600 ഫ്രെയിംസ് സ്ലോ മോഷൻ R3D റോ ഫോർമാറ്റിൽ ഈ പുതിയ ക്യാമറയില്‍ ചിത്രീകരിക്കാൻ കഴിയും. മറ്റ് സ്ലോ മോഷൻ ക്യാമറകൾ 68.1 ബില്യൺ കളർ ഷെയ്ഡുകൾ പകർത്തുമ്പോൾ റാപ്റ്ററിന് 281 ട്രില്യൺ ഷെയ്ഡുകൾ പകർത്താൻ സാധിക്കുന്നു.

8K റെസൊല്യൂഷനിലുളള വിസ്ത വിഷൻ സെൻസറാണ് ക്യാമറക്കുള്ളത്. ഇത് ഫുൾ ഫ്രെയിം സെൻസറിലും വലിപ്പമേറിയതാണ്. 17+ ഉയർന്ന ഡൈനാമിക് റേഞ്ചും പരിഷ്കരിച്ച കളർ സയൻസ്, തെർമൽ മെക്കാനിസം എന്നിവയും റാപ്റ്ററിനുണ്ട്. കൂടാതെ, 5Ghz, സ്ട്രയിറ്റ് മൊബൈൽ ട്രാൻസ്മിഷൻ ടെക്നോളജിയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അടിസ്ഥാനമാക്കിയുള്ള ഓട്ടോ ഫോക്കസും ഈ ക്യാമറയിലുണ്ട്.

പ്രൊഫഷണൽ സിനിമ ക്യാമറയുടെ നിർമാണ രംഗത്ത് എന്നും അതിശയകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുള്ള റെഡ് കമ്പനി ഈ പുതിയ ക്യാമറ 2021 -ലെ ആരംഭത്തിൽ അവതരിപ്പിക്കേണ്ടതായിരുന്നു.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ ചിപ്പ് നിർമ്മാണം നിലച്ചതിനെ തുടർന്നാണ് ക്യാമറയുടെ വിപണനവും വൈകിയതെന്ന് കമ്പനി അറിയിച്ചു. ഡെയർ പിക്ചേഴ്സ് മാനേജിംഗ് ഡയറക്ടർ ധീരജ് റെഡ് കമ്പനി പ്രസിഡന്‍റും ഉടമയുമായ ജെറെഡ് ലാൻഡുമായി നിരന്തരം ആശയവിനിമയം നടത്തിയതിനെ തുടർന്നാണ് സ്പെഷ്യൽ എഡിഷൻ ക്യാമറ കേരളത്തിലേക്കെത്തിയത്.

തെന്നിന്ത്യയിൽ ആദ്യ 8K ക്യാമറയായ വെപൺ (Weapon),ഏഷ്യയിലെ ആദ്യ komodo 6K എന്നിവ കേരളത്തില്‍ അവതരിപ്പിച്ചതും ഡെയർ പിക്ചേഴ്സ് ആണ്. നായകന്‍റെ ഇൻട്രോ സീനുകൾ, പരസ്യ ചിത്രങ്ങൾ, മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾ എന്നിവ ചിത്രീകരിക്കാനായി നിലവിൽ ഹൈദരാബാദിൽ നിന്നും മുംബൈയിൽ നിന്നുമായിരുന്നു ക്യാമറകൾ വരുത്തിയിരുന്നത്.

ഭാരമേറിയ, വയറുകൾ നിറഞ്ഞ, റെസൊല്യൂഷനും കളർ ഡെപ്തും ഡൈനാമിക് റേഞ്ചും കുറഞ്ഞ 4K ക്യാമറകൾക്ക് പരിഹാരമാണ് പുതിയ ക്യാമറയെന്ന് ഒപ്റ്റിക്കൽ ഇമേജിങ് അഡ്വൈസർ കൂടിയായ ധീരജ് പറയുന്നു.

Advertisment