വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് ഡാര്‍ക്ക് തീമില്‍ ഉപയോഗിക്കാം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

വിന്‍ഡോസ് ഉപഭോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പ് ഇനി ഡാര്‍ക്ക് തീമില്‍ ഉപയോഗിക്കാം. വാട്ട്സ് ആപ്പ് സെറ്റിംഗ്സില്‍ ജനറല്‍ ക്യാറ്റഗറിയില്‍ തീം മാറ്റാവുന്നതാണ്. മറ്റൊരു തീം ഉപയോഗിക്കണമെങ്കില്‍ തീം മാറ്റിയിട്ട് ആപ്പ് റീസ്റ്റാര്‍ട്ട് ചെയ്യേണ്ടി വരും.

Advertisment

നേരത്തെ വാട്ട്സ് ആപ്പ് മൊബൈല്‍ വേര്‍ഷനില്‍ പല തീമുകളും വന്നുവെങ്കിലും ഡെസ്‌ക്ടോപ്, വിന്‍ഡോസ് വേര്‍ഷനില്‍ ഡാര്‍ക്ക് തീം വന്നിരുന്നില്ല. ഉപഭോക്താക്കളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് പുതിയ മാറ്റം.

ഐഒഎസ് ഉപഭോക്താക്കള്‍ക്ക് വേണ്ടിയും ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്. ക്യാമറ യുഐയിലാണ് ഇത്തവണ മാറ്റം വരുത്തിയിരിക്കുന്നത്. ക്യാമറ ഐക്കണില്‍ പുതിയ വ്യത്യാസം ബീറ്റാ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും. കൂടാതെ, വാട്ട്‌സ് ആപ്പ് വെബില്‍ വോയ്സ്, വീഡിയോ കാളുകള്‍ ചെയ്യാനുള്ള സൗകര്യം വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നു.

ഘട്ടം ഘട്ടമായി ഈ സൗകര്യം പുറത്തിറക്കുന്നതെന്നും കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്നെ വാട്ട്‌സ്ആപ്പ് വെബില്‍ കാളിങ് സൗകര്യങ്ങള്‍ പരീക്ഷിക്കാന്‍ ആരംഭിച്ചിരുന്നുവെന്നും അധികൃതർ പറയുന്നു. 2020 ഒക്ടോബറിലാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്ട്‌സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്കായി കോളിംഗ് ഫീച്ചറുകള്‍ ഒരുക്കുമെന്ന് ആദ്യമായി പ്രഖ്യാപിച്ചത്.

Advertisment