/sathyam/media/post_attachments/SVYXoH8PN1GQZwXRPjwl.jpg)
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ഗംഭീര മുന്നേറ്റം കാഴ്ചവെച്ച് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസംഗ്. വർഷങ്ങളായി ചൈനീസ് ബ്രാൻഡുകൾ കീഴടക്കിയ വിപണിയാണ് ഇത്തവണ സാംസംഗ് തിരിച്ചുപിടിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ഏപ്രിലിൽ 18.4 ശതമാനം വിപണി വിഹിതം നേടിയാണ് സാംസംഗ് ഒന്നാമതെത്തിയിരിക്കുന്നത്. സാംസംഗിന് പുറമേ, ഷവോമി, മോട്ടോറോള, വിവോ, ഇൻഫിനിക്സ്, പോകോ, ഓപ്പോ തുടങ്ങിയ കമ്പനികളും വിപണി വിഹിതം ഉയർത്തിയിട്ടുണ്ട്.
ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഐഫോണുകളോടാണ് താൽപ്പര്യം കൂടുതലെങ്കിലും, ഐഫോണുകളുടെ വിപണി വിഹിതത്തിൽ ഇത്തവണ നേരിയ ഇടിവ് ഉണ്ടായിട്ടുണ്ട്. ഐഫോണിന്റെ വിപണി വിഹിതം 11.1 ശതമാനമായാണ് കുറഞ്ഞിരിക്കുന്നത്.
കൂടാതെ, വൺപ്ലസ്, നോക്കിയ, അസ്യൂസ്, റിയൽമി തുടങ്ങിയ ബ്രാൻഡുകളുടെ വിപണി വിഹിതവും കുറഞ്ഞിട്ടുണ്ട്.