പ്രതിദിനം 2 ജിബി ഡാറ്റ; കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഉപഭോക്താക്കൾക്ക് കിടിലൻ പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ ബിഎസ്എൻഎൽ. റിപ്പോർട്ടുകൾ പ്രകാരം, 160 ദിവസത്തെ വാലിഡിറ്റി ലഭിക്കുന്ന പ്ലാനാണ് ഇത്തവണ അവതരിപ്പിച്ചിരിക്കുന്നത്.

ഇതോടെ, ഉപഭോക്താക്കൾക്ക് ഏകദേശം അഞ്ച് മാസത്തിലധികം സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും. ഈ പ്ലാനുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം. പ്രതിദിനം രണ്ട് ജിബി ഡാറ്റയാണ് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നത്.

ലോക്കൽ സർവീസ് ഏരിയയിലും, മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള ദേശീയ റോമിംഗ് ഏരിയകളിലും ലോക്കൽ, എസ്ഡി കോളുകൾ ഉൾപ്പെടെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ലഭിക്കുന്നതാണ്.

കൂടാതെ, 100 സൗജന്യ എസ്എംഎസും ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് 2 മാസത്തേക്ക് റിംഗ് ബാക്ക് ടോണിന്റെ ആനുകൂല്യവും ലഭിക്കുന്നതാണ്. ഈ പ്ലാൻ ലഭിക്കുന്നതിനായി 997 രൂപയാണ് ഉപഭോക്താക്കൾ ചെലവഴിക്കേണ്ടത്.

Advertisment