ആൻഡ്രോയിഡിന്റെ ഈ വേർഷനുകളാണോ ഉപയോഗിക്കുന്നത്?: ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്രമന്ത്രാലയം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജെന്‍സി റെസ്‌പോണ്‍സ് ടീം (സേര്‍ട്ട് – ഇൻ) മൊബൈൽ ഉപയോക്താക്കൾക്ക് പുതിയ മുന്നറിയിപ്പ് പുറത്തുവിട്ടു. ആന്‍ഡ്രോയിഡ് 10, 11, 12 വേര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കാണ് കേന്ദ്രം ഹൈ റിസ്ക്ക് മുന്നറിപ്പ് നൽകിയത്. ഈ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ പല തരത്തിലുള്ള ആക്രമണ സാധ്യതകള്‍ കണ്ടെത്തിയതായി സേര്‍ട്ട് അറിയിച്ചു.

Advertisment

ഇത്തരം ഉപകരണങ്ങളില്‍ ഡിനയല്‍ ഓഫ് സര്‍വീസ് ആക്രമണങ്ങള്‍ നടന്നേക്കാമെന്ന് കേന്ദ്രം നിരീക്ഷിച്ചു. ആന്‍ഡ്രോയിഡ് റണ്‍ടൈം, ഫ്രെയിംവര്‍ക്ക് കംപോണന്റ്, മീഡിയ ഫ്രെയിംവര്‍ക്ക്, കേണല്‍, മീഡിയാടെക്ക്, ക്വാല്‍കം കംപോണന്റ്‌സ് എന്നീ ഘടകങ്ങളിലാണ് റെസ്‌പോണ്‍സ് ടീം ഭേദ്യത കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ പല കണ്ടെത്തലുകളും ആന്‍ഡ്രോയിഡിന്റെ ഉടമയായ ഗൂഗിളും ശരിവെച്ചിരുന്നു.

രാജ്യത്തിൽ എറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്നത് ഈ ആന്‍ഡ്രോയിഡ് വേര്‍ഷനുകളാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. വിപണിയിൽ ഇറങ്ങുന്ന പഴയതും പുതിയതുമായ സ്മാര്‍ട്ട്ഫോണുകളില്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പ്രവർത്തിക്കുന്നതെന്ന വസ്തുത മുന്നറിയിപ്പിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ്. ഈ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ ഗൂഗിള്‍ ഈ മാസം ആദ്യം പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് പുറത്തിറക്കിയിരുന്നു.

Advertisment