ഇനി പാറ്റ വെറുമൊരു പ്രാണിയല്ല; ജീവൻ രക്ഷിക്കുന്ന പാറ്റ റോബോട്ടുകളെ സജ്ജമാക്കി ഗവേഷകർ; രക്ഷാദൗത്യവുമായി ‘റോബോ-റോച്ചുകൾ’

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

പ്രാണികളെ കാണുമ്പോൾ പലർക്കും പേടി തോന്നാറുണ്ട്. എന്റോമോഫോബിയ ഉള്ളവരാണെങ്കിൽ പാറ്റയെ കണ്ടാൽ ആ പരിസരത്ത് നിന്നും സ്ഥലം വിടും. പ്രാണികളുടെ ആകൃതിയും നിറവും ചലന വേഗതയും കാരണമാകാം പലയാളുകളും ഇവയെ ഭയപ്പെടുന്നതും വെറുക്കുന്നതും. എന്നാൽ പ്രാണികൾക്ക് ചില സവിശേഷതകളുണ്ട്. ആ സവിശേഷതയെ പ്രയോജനപ്പെടുത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ.

Advertisment

പാറ്റയെ റോബോട്ടായി മാറ്റിയിരിക്കുകയാണ് ഗവേഷകരുടെ സംഘം. കോക്രോച്ചിനെ റോബോട്ടാക്കിയതിനാൽ റോബോ റോച്ച് എന്നാണിതിന് പേരിട്ടിരിക്കുന്നത്. പാറ്റയുടെ ആകൃതിയും വലിപ്പവും ചലനവേഗതയും പ്രയോജനപ്പെടുത്തുകയായിരുന്നു ഗവേഷകരുടെ ഉദ്ദേശ്യം. തകർന്ന് കിടക്കുന്ന കെട്ടിടത്തിന് അടിയിൽ കിടക്കുന്നവരെ കണ്ടെത്താനാണ് റോബോ റോച്ചുകളെ ഉപയോഗിക്കുക.

പാറ്റയുടെ വലിപ്പം മാത്രമേ ഉള്ളൂവെന്നതിനാൽ ചെറിയ ദ്വാരത്തിൽ കൂടിയും ഇവയ്‌ക്ക് കടന്ന് ചെല്ലാനാകും. ഇത് അവശിഷ്ടങ്ങൾക്കിടയിൽ മനുഷ്യരുണ്ടോയെന്നും ജീവന്റെ സാന്നിധ്യമുണ്ടോയെന്നും കണ്ടെത്താൻ സഹായിക്കും. കഴിഞ്ഞ 15 വർഷമായി തുടരുന്ന ഗവേഷണത്തിന്റെ ഫലമായി ഡോ. ഹിരോടാക്ക സാട്ടോയാണ് റോബോ റോച്ചിനെ വികസിപ്പിച്ചത്. സിംഗപ്പൂരിലെ നന്യാങ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണദ്ദേഹം.

മഡഗാസ്‌കറിൽ നിന്നുള്ള പ്രത്യേകതരം ക്രോക്രോച്ചുകളെയാണ് ഗവേഷകർ ഇതിനായി ഉപയോഗിച്ചത്. ഇവയുടെ മുതുകിൽ ഘടിപ്പിക്കുന്ന സെൻസറുകളിളെ അടിസ്ഥാനമാക്കിയാണ് ക്രോക്രോച്ചുകൾ ചലിക്കുക. ജീവൻ കണ്ടെത്തുന്നതിന് സഹായകമാകുന്ന അൽഗോരിതങ്ങളായിരിക്കും സെൻസറുകളിൽ ഘടിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ റിമോട്ട് കൺട്രോളിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന റോബോട്ടുകളാകില്ല.

കമ്യൂണിക്കേഷൻ ചിപ്പ്, കാർബൺ ഡൈ ഓക്‌സൈഡ് സെൻസർ, മോഷൻ സെൻസർ, ഇൻഫ്രാറെഡ് ക്യാമറ എന്നിവ അടങ്ങിയ ബാക്ക്പാക്കാണ് പാറ്റകളുടെ മുതുകിൽ ഘടിപ്പിച്ചിരിക്കുക. ചലനങ്ങൾ തിരിച്ചറിയുക, കാർബൺ ഡൈ ഓക്‌സൈഡിന്റെ സാന്നിധ്യമുണ്ടോയെന്ന് നോക്കുക, ശരീരോഷ്മാവ് കണ്ടെത്തുക എന്നതാണ് റോബോ റോച്ചുകളുടെ ദൗത്യം.

Advertisment