വാട്‌സാപ്പ് വോയ്‌സ് മെസേജ് അയക്കുന്നതിന് മുമ്പ് കേട്ടുനോക്കാം; പുതിയ ഫീച്ചറുകൾ ഇവയെല്ലാം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

വാട്‌സാപ്പിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഒരു ഫീച്ചറാണ് ശബ്ദസന്ദേശങ്ങൾ അഥവാ വോയ്‌സ് മെസേജുകൾ. സന്ദേശങ്ങൾ ടൈപ്പ് ചെയ്യാതെ ഉടൻ കാര്യം അവതരിപ്പിക്കാമെന്നതിനാലാണ് വോയ്‌സ് മെസേജുകൾ ജനപ്രിയമായത്. ഏത് പ്രായത്തിലുള്ളവർക്കും അനായാസം ഉപയോഗിക്കാൻ കഴിയുന്ന ഒരു വാട്‌സാപ്പ് ഫീച്ചറാണിത്.

Advertisment

നിലവിൽ വോയ്‌സ് മെസേജുകൾക്ക് അനുവിദിച്ചിട്ടുള്ള മറ്റ് പ്രത്യേകതയാണ് അത് ഇഷ്ടമുള്ള വേഗത്തിൽ പ്ലേ ചെയ്യാമെന്നത്. ഇതോടെ വളരെ സാവധാനം പറയുന്ന മെസേജ് ആണെങ്കിൽ വേഗത കൂട്ടി പ്ലേ ചെയ്ത് കാര്യം എളുപ്പത്തിൽ കേൾക്കാൻ കഴിയും.

ഈ ഫീച്ചർ ഏറെ ജനപ്രിയമായതിന് പിന്നാലെ വോയ്‌സ് മെസേജുകളിൽ കൂടുതൽ ഫീച്ചേഴ്‌സ് ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ് വാട്‌സാപ്പ്. ചാറ്റ് പ്ലേ ബാക്ക് എന്ന ഓപ്ഷനാണ് പുതിയത്. അതായത് ചാറ്റിൽ നിന്ന് പുറത്തുകടന്നാലും പശ്ചാത്തലത്തിൽ ആ ചാറ്റിനുള്ളിലെ വോയ്‌സ് മെസേജ് നമുക്ക് പ്ലേ ചെയ്യാം.

ദൈർഘ്യമേറിയ വോയ്‌സ് മെസേജുകൾ കേൾക്കാൻ ഇത് ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. മെസേജ് പ്ലേ ചെയ്ത് കേൾക്കുന്ന സമയം മറ്റ് ചാറ്റുകൾ എടുത്ത് നോക്കുകയും ചെയ്യാം. മറ്റൊന്നാണ് ഡ്രാഫ്റ്റ് പ്രിവ്യൂ വേർഷൻ. അതായത് വോയ്‌സ് മെസേജ് റെക്കോർഡ് ചെയ്താൽ അയക്കുന്നതിന് മുമ്പ് കേട്ടുനോക്കാനുള്ള അവസരം നൽകുന്നതാണിത്.

മറ്റൊരു ഫീച്ചർ വേവ് ഫോം വിഷ്വലൈസേഷനാണ്. വാട്‌സാപ്പിൽ വോയ്‌സ് മെസേജ് അയക്കുമ്പോൾ അതിനോടപ്പം ഒരു വിഷ്വൽ റെപ്രസെന്റേഷൻ കൂടി ഉൾപ്പെടുത്തുന്നതാണിത്. ഇത് പ്രാബല്യത്തിൽ വരുമ്പോൾ എപ്രകാരമായിരിക്കുമെന്നത് കണ്ടറിയേണ്ടതാണ്.

പ്രതിദിനം 7 ബില്യൺ വോയ്‌സ് മെസേജുകൾ വാട്‌സാപ്പിലൂടെ അയ്‌ക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ശബ്ദസന്ദേശങ്ങളിൽ വരുത്തുന്ന ഒരോ പുതിയ ഫീച്ചറുകളും നിരവധി ഉപഭോക്താക്കളാണ് കാത്തിരിക്കുന്നത്.

Advertisment