ആപ്പിളിന്റെ ഫോൾഡബിൾ ഐഫോൺ 2025 ൽ ? ഒരുങ്ങുന്നത് കിടിലൻ ഫോൺ, കൂടുതൽ സവിശേഷതകൾ അറിയാം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

പണ്ടൊക്കെ കൈയ്യിൽ പിടിച്ച് വിളിക്കാൻ കഴിയുന്ന ഫോൺ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവരായിരുന്നു മനുഷ്യൻ. കാലം ഒരുപാട് കടന്ന് പോയപ്പോൾ, മനുഷ്യന്റെ ആ സ്വപ്‌നം യാഥാർത്ഥ്യമായി. ആദ്യം കീപാഡ് ഫോണുകളാണ് മനുഷ്യൻ കൈയ്യിൽ കൊണ്ടു നടന്നിരുന്നത്. പിന്നീട്, പല പല പരിണാമങ്ങളിലൂടെ കടന്നുപോയി ഇപ്പോഴിതാ നമ്മുടെ കൈയ്യിലിരിക്കുന്ന ടച്ച് ഫോൺ അഥവാ സ്മാർട്ട് ഫോൺ വരെയെത്തി കാര്യങ്ങൾ.

Advertisment

എന്നിട്ടും പല മാറ്റങ്ങൾ ഇപ്പോഴും സ്മാർട്ട്‌ഫോണുകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിലൊന്നാണ് ഫോൾഡബിൾ ഫോൺ. ഇതിനോടകം പല മൊബൈൽ ഫോൺ നിർമ്മാതാക്കളും ഫോൾഡബിൾ ഫോൺ പുറത്തിറക്കി കഴിഞ്ഞു. സാംസങ്, ഒപ്പോ തുടങ്ങിയ കമ്പനിക്കാർ ഫോൾഡബിൾ ഫോൺ പുറത്തിറക്കിയപ്പോൾ ഏവരും ഉറ്റുനോക്കിയിരുന്നത് ആപ്പിൾ എന്ന ആഡംബര ഫോൺനിർമ്മാതാക്കൾ എന്നാണ് ഫോൾഡബിൾ ഫോൺ പുറത്തിറക്കുക എന്നായിരുന്നു.

ഇതിനെ ചുറ്റിപറ്റിയുള്ള പല വാർത്തകളും ഇതിനോടകം പുറത്ത് വന്നിട്ടുമുണ്ട്. ഇപ്പോഴിതാ ആപ്പിളിന്റെ ഫോൾഡബിൾ ഐഫോണിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരിക്കുകയാണ് ആപ്പിളിന്റെ അനലിസ്റ്റായ മിങ്-ചി-ക്വോ. സാംസങ്, ഒപ്പോ തുടങ്ങിയ കമ്പനിക്കാർ ഫോൾഡബിൾ ഫോൺ പുറത്തിറക്കിയപ്പോൾ ഏവരും ഉറ്റുനോക്കിയിരുന്നത് ആപ്പിൾ എന്ന ആഡംബര ഫോൺനിർമ്മാതാക്കൾ എന്നാണ് ഫോൾഡബിൾ ഫോൺ പുറത്തിറക്കുക എന്നായിരുന്നു.

ഇതിനെ ചുറ്റിപറ്റിയുള്ള പല വാർത്തകളും ഇതിനോടകം പുറത്ത് വന്നിട്ടുമുണ്ട്. ഇപ്പോഴിതാ ആപ്പിളിന്റെ ഫോൾഡബിൾ ഐഫോണിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരിക്കുകയാണ് ആപ്പിളിന്റെ അനലിസ്റ്റായ മിങ്-ചി-ക്വോ. തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ആപ്പിളിന്റെ ഫോൾഡബിൾ ഐഫോണിനെ കുറിച്ചുള്ള വിവരങ്ങൾ ക്വോ പങ്കുവെച്ചത്.

അൽപം വൈകിയെങ്കിലും, ഫോൾഡബിൾ ഫോണുകളോട് ഏറ്റുമുട്ടാൻ ഒരു തകർപ്പൻ ഐഫോൺ തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നതെന്നാണ് വ്യക്തമാകുന്നത്. 9-ഇഞ്ച് OLED ഡിപ്ലേയോടുകൂടിയ ഫോൾഡബിൾ ഐഫോണാണ് ആപ്പിൾ പുറത്തിറക്കാൻ പോകുന്നത്. ഫോണിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും, ആപ്പിൾ ഐഫോണിനും ഐപാഡിനും ഇടയിൽ നിൽക്കുന്ന അത്യാധുനിക ഫീച്ചറുകളുള്ള ഫോണാണിതെന്നാണ് റിപ്പോർട്ടുകൾ.

ആദ്യം ഫോൾഡബിൾ ഐഫോണിന്റെ മീഡിയം-സൈസ് ആണ് പുറത്തിറങ്ങുന്നത്. പതിയെ വ്യത്യസ്ത സൈസിലുള്ള ഫോൾഡബിൾ ഫോൺ ആപ്പിൾ പുറത്തിറക്കും. 2025ഓടെ ആപ്പിൾ ഈ ഫോൾഡബിൾ ഫോൺ പുറത്തിറങ്ങുമെന്നാണ് ക്വോ പറയുന്നത്.

Advertisment