ഗൂഗിൾപേ പണിതരാറുണ്ടോ? പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

പണമിടപാടുകളും ഷോപ്പിങ്ങുമെല്ലാം ഭൂരിഭാഗം പേരും ഓൺലൈൻ വഴിയാണ് ചെയ്യുന്നത്. കൊവിഡ് പ്രതിസന്ധി കൂടുതൽ പേരെയും ഓൺലൈൻ ഇടപാടിലേക്ക് മാറ്റുകയും ചെയ്തു. സൗജന്യമായി തന്നെ ബാങ്ക് ഇടപാടുകൾ നടത്താം എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ഗുണങ്ങളിൽ ഒന്ന്.

Advertisment

അതിന് നമ്മൾ പ്രധാനമായും ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ പേ. ഗൂഗിൾ പേ വഴി പണമിടപാടുകൾ നടക്കുമ്പോൾ തടസവും ബുദ്ധിമുട്ടുമൊക്കെ ഒരിക്കലെങ്കിലും നേരിടാത്തവർ വളരെ ചുരുക്കമായിരിക്കും. ഷോപ്പിംഗ് കഴിഞ്ഞ് ഇറങ്ങുമ്പോഴോ, വളരെ പ്രധാനപ്പെട്ട ഇടപാടുകൾ നടത്തുമ്പോഴും നമ്മൾ ഈ പ്രശ്നം നേരിടാറുണ്ട്. ഗൂഗിൾ പേയിലെ പണമിടപാട് നടത്തുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാം.

എന്തൊക്കെ പ്രശ്നങ്ങളാണ് നമ്മൾ നേരിടുന്നത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കാം. പ്രധാനമായും ഉയർന്നു കേൾക്കുന്ന പരാതികളിൽ ഒന്നാണ് പണം കൈമാറിയ ശേഷം സ്വീകർത്താവിന് പണം ലഭിക്കാതെ നിൽക്കുന്നത്. കൂടാതെ ഇടപാടുകൾ നടക്കാതിരിക്കുക തുടങ്ങിയവയാണ്.

ഇത്തരം സന്ദർഭങ്ങൾ ഒഴിവാക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാം.. ആദ്യം ഇടപാടുകൾ നടത്തുന്നതിന് മുമ്പ് തന്നെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക. അപ്‌ഡേറ്റ് ആവശ്യമെങ്കിൽ ഗൂഗിൾ പേ ആപ്പ് അപ്ഡേറ്റ് ചെയ്യുക. നമ്മളിൽ മിക്കവരും “cache” ക്ലിയർ ചെയ്യാറില്ല.

cache ക്ലിയർ ചെയ്‌താൽ തന്നെ ഗൂഗിൾ പേയിൽ നേരിടുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ കുറയ്ക്കാം. പണമയക്കേണ്ട ഫോൺ നമ്പർ ശരിയാണോയെന്ന് പരിശോധിക്കുക. ആപ്പ് റിസ്റ്റാർട് ചെയ്യുക. ഓൺലൈൻ ഇടപാടുകൾ വർധിച്ചു വരുന്ന ഈ ഘട്ടത്തിൽ സുരക്ഷിതമായും വിശ്വസ്തമായും പണമിടപാടുകൾ നടത്താൻ നമ്മൾ അറിഞ്ഞിരിക്കണം.

Advertisment