ഇന്ത്യയിലെ 10 യൂട്യൂബ് ചാനലുകൾക്ക് നിരോധനം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ഇന്ത്യയിലെ 10 യൂട്യൂബ് ചാനലുകൾക്ക് നിരോധനമേർപ്പെടുത്തി പ്രക്ഷേപണ മന്ത്രാലയം. ദേശീയ താത്പര്യങ്ങൾക്ക് വിരുദ്ധമായ ഉള്ളടക്കം പ്രക്ഷേപണം ചെയ്തതിനാണ് നടപടി. മൊത്തം 16 യൂട്യൂബ് ചാനലുകൾക്കാണ് പ്രക്ഷേപണ മന്ത്രാലയം നിരോധനമേർപ്പെടുത്തിയത്.

Advertisment

ഇതിൽ പത്തെണ്ണം ഇന്ത്യയിലേതും ആറെണ്ണം പാകിസ്താനിൽ നിന്നുള്ളതുമാണ്. സൈനി എജ്യുക്കേഷൻ റിസർച്ച്, ഹിന്ദി മേ ദേഖോ, ടെക്‌നിക്കൽ യോഗേന്ദ്ര, അജ് തെ ന്യൂസ്, എസ്ബിബി ന്യൂസ്, ഡിഫൻസ് ന്യൂസ് 24*7, ദ സ്റ്റഡി ടൈം, ലേറ്റസ്റ്റ് അപ്‌ഡേറ്റ്, എംആർഎഫ് ടിവി ലൈവ്, തഹഫുസ് ഇ ദീൻ ഇന്ത്യ, ആജ് തക് പാകിസ്താൻ, ഡിസ്‌കവർ പോയിന്റ്, റിയാലിറ്റി ചെക്ക്‌സ്, കൈസർ ഖാൻ, ദ വോയ്‌സ് ഓഫ് ഏഷ്യ, ബോൽ മീഡിയ ബോൽ, എന്നീ 16 യൂട്യൂബ് ചാനലുകൾക്കാണ് നിരോധനം.

നേരത്തെ സമാന കാരണം ചൂണ്ടിക്കാട്ടി 22 യൂട്യൂബ് ചാനലുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയിരുന്നു. ഇതിൽ നാലെണ്ണം പാകിസ്താനിലേതായിരുന്നു.

Advertisment