ഗൂഗിളിൽ അബോഷൻ ക്ലിനിക്കുകൾ സെർച്ച് ചെയ്യാറുണ്ടോ? പുതിയ മാറ്റത്തിനൊരുങ്ങി ഗൂഗിൾ

author-image
ടെക് ഡസ്ക്
New Update

publive-image

അബോഷന് ഭരണഘടനാപരമായ പരിരക്ഷ ലഭിക്കില്ലെന്ന് യുഎസ് സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ പുതിയ മാറ്റത്തിന് ഒരുങ്ങി ഗൂഗിൾ. അബോഷൻ ക്ലിനിക്കുകൾ സന്ദർശിക്കുന്നവരുടെ ലൊക്കേഷൻ ഹിസ്റ്ററിയാണ് ഗൂഗിൾ നീക്കം ചെയ്യുന്നത്.

Advertisment

റിപ്പോർട്ടുകൾ പ്രകാരം, അബോഷൻ ക്ലിനിക്കുകൾ സംബന്ധിച്ച വിവരങ്ങൾ സെർച്ച് ചെയ്യുന്നതിന് പുറമേ, ഫെർട്ടിലിറ്റി സെന്ററുകൾ, അഡിക്ഷൻ ട്രീറ്റ്മെന്റ് സ്ഥാപനങ്ങൾ എന്നിവ സന്ദർശിക്കുന്ന ഉപയോക്താക്കളുടെ ലൊക്കേഷനുകളും നീക്കം ചെയ്യും.

നിലവിൽ ഉപയോക്താവ് ഗൂഗിൾ അക്കൗണ്ടിലെ ലൊക്കേഷൻ ഹിസ്റ്ററി ആക്ടിവേറ്റ് ചെയ്താൽ മാത്രമേ പ്രവർത്തനക്ഷമം ആകുകയുള്ളൂ. ലൊക്കേഷൻ പെർമിഷൻ കൊടുക്കാത്തവരിൽ ഡിഫോൾട്ട് ആയി അത് ഓഫ് ആയിരിക്കും. അബോഷന് കടുത്ത നിയന്ത്രണമാണ് യുഎസിൽ കൊണ്ടുവന്നിട്ടുള്ളത്. അബോർഷനുമായി ബന്ധപ്പെട്ട ദുരുപയോഗ സാധ്യതകൾ കണക്കിലെടുത്താണ് ഗൂഗിൾ ലൊക്കേഷനുകൾ നീക്കം ചെയ്യുന്നത്.

Advertisment