/sathyam/media/post_attachments/EhCuDK0EQFVIAGox192o.png)
ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ മിക്കവരും. പത്തു വര്‍ഷത്തോളമായി ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഒരു സുരക്ഷാവീഴ്ച നിലനിന്നിരുന്നു എന്ന് പുതിയ പഠനങ്ങളിൽ പറയുന്നത്. ഓഡിയോ ഡീകോഡര്‍ കൊഡെകിലാണ് ഈ വീഴ്ച കണ്ടെത്തിയിരിക്കുന്നത്. ഇതുവഴി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന കോളുകളിലേക്കും മീഡിയ ഫയലുകളിലേക്കും കടന്നുകയറാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
2011 മുതല്‍ ഈ വീഴ്ച നിലനിന്നിരുന്നു എന്നാണ് കണ്ടെത്തൽ. 2021ല്‍ വിട്ടുപോയ മൂന്നില്‍ രണ്ട് ഉപകരണങ്ങള്‍ക്കും ഇത്തരത്തിലുള്ള ആക്രമണ ഭീഷണി നിലനിന്നിരുന്നു എന്നും പഠനത്തിൽ കണ്ടെത്തി. ചെക് പോയിന്റ് എന്നറിയപ്പെടുന്ന ഗവേഷകരാണ് പുതിയ പഠനം പുറത്തിറക്കിയത്. ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ ഫോണ്‍ പ്രോസസര്‍ നിര്‍മാതാക്കളായ ക്വാല്‍കം, മീഡിയാടെക് എന്നീ കമ്പനികള്‍ ‘ആപ്പിള്‍ ലോസ്‌ലെസ് ഓഡിയോ കോഡെക്’, എഎല്‍എസി ഓഡിയോ കോഡിങ് ധാരാളമായി ഉപയോഗിച്ചു എന്നാണ് ഗവേഷകരുടെ പഠനത്തിലെ കണ്ടെത്തൽ.
ഇവരുടെ പ്രോസസറുകള്‍ ഉപയോഗിച്ചുള്ള ഫോണുകളും ധാരാളമായി കഴിഞ്ഞ വർഷങ്ങളിൽ വിറ്റുപോയി. ഈ കണ്ടെത്തലിനെ ക്വാല്‍കം കമ്പനിയും മീഡിയാടെക്കും അനുകൂലിക്കുന്നുവെന്നും ചെക്ക് പോയിന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ദശലക്ഷക്കണക്കിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ സുരക്ഷയാണ് ചോദ്യചിഹ്നമായിരിക്കുന്നത്. എന്തായാലും കമ്പനികൾ ഇതിനെതിരെയുള്ള സോഫ്റ്റ്‌വെയര്‍ പാച്ചുകളും പുറത്തിറക്കി തുടങ്ങിയിട്ടുണ്ട്.
എങ്ങനെയാണ് ആൻഡ്രോയിഡ് ഉപയോക്താക്കളെ ഇത് ബാധിക്കുന്നത്. അപകടകാരികളായ ഓഡിയോ ഫയലുകള്‍ ആൻഡ്രോയിഡ് ഫയലുകളിൽ കയറികൂടുമ്പോഴാണ് കൂടുതലായും ആന്‍ഡ്രോയിഡ് ഹാൻഡ്സെറ്റുകൾ ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണി ഉണ്ടാകുന്നത്. ഇവയിലെ എഎല്‍എസി ഭേദ്യത, റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ അറ്റാക്ക് (ആര്‍സിഇ) നടത്തി മുതലെടുക്കാന്‍ ആക്രമണകാരികള്‍ക്ക് സാധിക്കുമെന്നാണ് പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us