/sathyam/media/post_attachments/IlUnzYtrYIfsUfwALr1t.webp)
നീണ്ട നിയമ പോരാട്ടത്തിന് പരിഹാരം. ഫോൺ സ്ലോ ആയതിന് ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാനൊരുങ്ങി ആപ്പിൾ. ആറു വർഷത്തെ നിയമ പോരാട്ടങ്ങൾക്കു ശേഷമാണ് ഇത്തരത്തിലൊരു വിധി വന്നത്. ഐഫോൺ 4 എസ് സ്ലോ ആയതിന് ആപ്പിനെതിരെ ന്യൂയോർക്കിലെയും ന്യൂജേഴ്സിയിലെയും ഒരു കൂട്ടം ഉപയോക്താക്കളാണ് 2015ൽ പരാതി നൽകിയത്. അന്നത്തെ ഹർജിയിലാണ് ഇപ്പോൾ വിധി തീർപ്പാക്കിയത്.
ഐഫോൺ 4 എസിലെ ഫോണുകൾ ആപ്പിളിന്റെ മികച്ച വാഗ്ദാനങ്ങൾ പ്രകാരം ഐഒഎസ് 9 അപ്ഡേറ്റ് ഡൗൺലോഡ് ചെയ്തപ്പോഴാണ് ഫോൺ സ്ലോ ആകാൻ തുടങ്ങിയത്. ക്രമേണ ഫോണിന്റെ വേഗം നഷ്ടപ്പെട്ടതിനാൽ ഉപയോക്താക്കൾ പരാതി നൽകുകയായിരുന്നു.
നഷ്ടപരിഹാരത്തിന് അർഹതയുള്ള ഉപയോക്താക്കൾ സത്യവാങ്മൂലവും ഫോൺ വാങ്ങിയതിന്റെ രേഖകളും നൽകണം. നഷ്ടപരിഹാരം നൽകുന്നതിനായി 15 രണ്ടു കോടി ഡോളറാണ് കമ്പനി നീക്കിവച്ചിട്ടുള്ളത്. അതായത്, ഉപയോക്താക്കൾക്ക് 15 ഡോളർ വീതമാണ് നഷ്ടപരിഹാരത്തുക നൽകേണ്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us