കേരളത്തിൽ മികച്ച വിപണി വിഹിതവുമായി വോഡഫോൺ- ഐഡിയ, കൂടുതൽ വിവരങ്ങൾ അറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

കേരളത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് വോഡഫോൺ- ഐഡിയ. രാജ്യത്തെ മറ്റു ടെലികോം സർക്കിളുകളിൽ വരിക്കാരെ നഷ്ടപ്പെടുമ്പോഴും, കേരളത്തിൽ വലിയ വിപണി വിഹിതമാണ് കമ്പനിക്ക് ഉള്ളത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുകൾ പ്രകാരം, 34.4 ശതമാനം വിപണി വിഹിതമാണ് വോഡഫോൺ ഐഡിയക്ക് കേരളത്തിലുള്ളത്.

കേരളത്തിൽ മാത്രം 146 കോടി വരിക്കാർ വോഡഫോൺ- ഐഡിയക്ക് ഉണ്ട്. രാജ്യത്തുടനീളം 17 സർക്കിളുകളാണ് കമ്പനിക്ക് ഉള്ളത്. കേരളത്തിലെ വിപണി വിഹിതത്തിൽ രണ്ടാം സ്ഥാനം റിലയൻസ് ജിയോയ്ക്കാണ് ഉള്ളത്. ഒരു കോടി വരിക്കാരാണ് ജിയോയ്ക്ക് ഉള്ളത്.

ബിഎസ്എൻഎലിന് 99.28 ലക്ഷം വരിക്കാരും, ഭാരതി എയർടെലിന് 79.67 ലക്ഷം വരിക്കാരുമാണ് ഉള്ളത്. 2022 ജനുവരിയിൽ 37 ശതമാനമായിരുന്നു വോഡഫോൺ- ഐഡിയയുടെ വിപണി വിഹിതം. എന്നാൽ, ജിയോ, എയർടെൽ എന്നിവയുടെ കടന്നുകയറ്റം കമ്പനിയെ നേരിയ തോതിൽ തളർത്തിയിട്ടുണ്ട്.

Advertisment