/sathyam/media/post_attachments/Pvqe8fmskqIQKYou6rjX.jpeg)
ആപ്പിൾ ഐഫോണുകളിൽ 2023ഓടെ യുഎസ്ബി ടൈപ്പ് സി അവതരിപ്പിക്കുമെന്ന് സൂചന. ടെക്ക് അനലിസ്റ്റ് മിംഗ്-ചി കുവോ ആണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ഈ വർഷത്തെ ഐഫോണുകളിൽ ലൈറ്റനിംഗ് പോർട്ടുകൾ തന്നെ ആകാനാണ് സാധ്യത. എന്നാൽ, 2023 ഓടെ മാറ്റങ്ങൾ വരുത്തുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ഐഫോണുകൾക്ക് ലൈറ്റനിംഗ് കണക്ടർ ആണ് ഉള്ളത്. ലൈറ്റനിംഗ് കണക്ടർ ഡിസൈൻ ചെയ്ത പോർട്ടുകളിൽ ടൈപ്പ് സിയും പ്രവർത്തിക്കാൻ അനുവദിക്കുന്ന ഒരു പുതിയ സാങ്കേതിക മാറ്റത്തിലേക്ക് ആപ്പിൾ മാറുമെന്നാണ് വിലയിരുത്തൽ.
ഈ അടുത്ത് പ്രഖ്യാപിച്ച യൂറോപ്യൻ നിയമപ്രകാരം, യൂണിവേഴ്സൽ ചാർജർ നിയമം നിർബന്ധമാക്കിയിരുന്നു. അതായത്, വിപണിയിലുള്ള എല്ലാ ഉപകരണങ്ങൾക്കും ഒരേതരം കണക്ടർ ആണ് നിർബന്ധം ആക്കിയത്. എന്നാൽ, അതേസമയം യൂണിവേഴ്സൽ ചാർജർ നിയമത്തിനെതിരെ ആപ്പിൾ എതിർപ്പ് അറിയിച്ചിരുന്നു. നിലവിൽ ആൻഡ്രോയ്ഡിൽ പ്രവർത്തിക്കുന്ന മിക്ക സ്മാർട്ട്ഫോണുകൾക്കും ടാബ്ലറ്റുകൾക്കും ഇപ്പോൾ ടൈപ്പ് സി പോർട്ടുകളാണുള്ളത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us