ഗെയിമിംഗ് ഇഷ്ടപ്പെടുന്നവരാണോ? ഐക്യു നിയോ 6 5ജി സ്മാർട്ട്ഫോണുകളെ കുറിച്ച് അറിയൂ

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ ഗെയിമിംഗിന് ചിലർ വളരെയധികം പ്രാധാന്യം കൊടുക്കാറുണ്ട്. അത്തരത്തിൽ ഗെയിമിംഗ് ഇഷ്ടപ്പെടുന്നവർക്കായി ബഡ്ജറ്റ് സ്വന്തമാക്കാൻ സാധിക്കുന്ന 5ജി ഹാൻഡ്സെറ്റാണ് ഐക്യു നിയോ 6 5ജി. ഒട്ടനവധി ഫീച്ചറുകൾ ഈ ഹാൻഡ്സെറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രധാന സവിശേഷതകൾ പരിചയപ്പെടാം.

6.62 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 870 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

64 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 80 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 4,700 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ പുറത്തിറക്കിയ ഐക്യു നിയോ 6 5ജി സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 27,999 രൂപയാണ്.

Advertisment