/sathyam/media/post_attachments/OWi1Gtx4KPtpLffm2wnE.jpeg)
ഓപ്പോയുടെ ഹാൻഡ്സെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഇത്തവണ ഓപ്പോ കെ10 5ജി സ്മാർട്ട്ഫോണുകൾ ഓഫർ വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഫ്ലിപ്കാർട്ട് ഒരുക്കിയിരിക്കുന്നത്.
34 ശതമാനം ഇൻസ്റ്റന്റ് വിലക്കിഴിവിലാണ് ഓപ്പോ കെ10 5ജി ലഭ്യമാക്കിയിട്ടുള്ളത്. കൂടാതെ, ഫെഡറൽ ബാങ്കിന്റെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്കും, എച്ച്എസ്ബിസി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്കും 10 ശതമാനം വരെ കിഴിവ് നൽകുന്നുണ്ട്.
ഓപ്പോ കെ10 5ജി സ്മാർട്ട്ഫോണുകളുടെ യഥാർത്ഥ വില 25,999 രൂപയാണ്. ബാങ്ക് ഓഫറുകളും മറ്റു ഓഫറുകളും കിഴിച്ചാൽ ഓപ്പോ കെ10 5ജിയുടെ വേരിയന്റുകൾ 16,999 രൂപയ്ക്കാണ് സ്വന്തമാക്കാൻ സാധിക്കുക. കൂടാതെ, എക്സ്ചേഞ്ച് ഓഫറും ഏർപ്പെടുത്തിയിട്ടുണ്ട്. കേടായ ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ ഉപയോഗിക്കരുതെന്ന നിബന്ധനയുണ്ട്.
8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഓപ്പോ കെ10 5ജി വാങ്ങാൻ സാധിക്കുക. ഓപ്പോ കഴിഞ്ഞ വർഷം പുറത്തിറക്കിയ ബഡ്ജറ്റ് റേഞ്ച് സ്മാർട്ട്ഫോൺ കൂടിയാണ് ഓപ്പോ കെ10 5ജി.