ആഗോള വിപണി കീഴടക്കാൻ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ എത്തും, സവിശേഷതകൾ അറിയാം

New Update

publive-image

ഓപ്പോ ബ്രാൻഡ് ഇഷ്ടപ്പെടുന്നവർക്ക് സന്തോഷവാർത്ത. ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ് ഉടൻ ആഗോള വിപണിയിൽ അവതരിപ്പിക്കും. ഫോൾഡബിൾ ഡിസ്പ്ലേകൾക്ക് സ്വീകാര്യത വർദ്ധിച്ചതോടെയാണ് പുതിയ മോഡലുമായി ഓപ്പോ എത്തിയിരിക്കുന്നത്.

Advertisment

ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം. 5.54 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 720×1612 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഹാൻഡ്സെറ്റുകളുടെ പ്രവർത്തനം.

67 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 4,520 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 7,999 CNY വിലയുണ്ട്. അതേസമയം, ഓപ്പോ ഫൈൻഡ് എൻ2 ഫ്ലിപ് എപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

Advertisment