ഇൻസ്റ്റഗ്രാം പണിമുടക്കി! പരാതിയുമായി ഉപയോക്താക്കൾ രംഗത്ത്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ലോകമെമ്പാടും വീണ്ടും പണിമുടക്കിയിരിക്കുകയാണ് മെറ്റയുടെ ഫോട്ടോ- വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. ഇതോടെ, ആയിരക്കണക്കിന് ഉപയോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്ന് മണിക്കൂറുകളോളമാണ് ഇൻസ്റ്റഗ്രാം പ്രവർത്തനരഹിതമായത്. ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നില്ല എന്നായിരുന്നു ഉപയോക്താക്കൾ ഉന്നയിച്ച പ്രശ്നം. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് അമേരിക്കയിലെ ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെയാണ്.

പ്രമുഖ ഔട്ടേജ് ട്രാക്കിംഗ് വെബ്സൈറ്റായ ഡൗൺഡിറ്റക്ടർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇൻസ്റ്റാഗ്രാമിന്റെ സേവനങ്ങൾ സ്തംഭിച്ചതോടെ ഏകദേശം 46,000- ലധികം ഉപയോക്താക്കളാണ് പ്രശ്നം ഉന്നയിച്ചത്. യുകെ, അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ പരാതി ലഭിച്ചത്.

അതേസമയം, ഇൻസ്റ്റാഗ്രാം പ്രവർത്തനഹിതമായതിനെ തുടർന്ന് മെറ്റാ അധികൃത ഔദ്യോഗിക പ്രതികരണവും, തടസ്സം നേരിട്ടതിന് പിന്നിലെ കാരണവും വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ജനുവരിയിലും ഇൻസ്റ്റഗ്രാമിൽ സമാനമായ പ്രശ്നം ഉപയോക്താക്കൾ ഉന്നയിച്ചിരുന്നു.

Advertisment