100 വർഷത്തേക്ക് ചാർജ് ചെയ്യാവുന്ന ബാറ്ററി, അദ്ഭുത കണ്ടെത്തലുമായി ടെസ്‌ല ഗവേഷകർ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ഇലോൺ മസ്കിന് കീഴിൽ ജോലി ചെയ്യുന്ന ടെസ്‌ല ഗവേഷകർ 100 വർഷത്തേക്ക് ചാർജ് ചെയ്യാവുന്ന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു. കാനഡയിലെ ടെസ്‌ലയുടെ ബാറ്ററി റിസർച്ച് ഗ്രൂപ്പ് ഡൽഹൗസി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് 100 വർഷം നീണ്ടുനിൽക്കുന്ന നിക്കൽ അധിഷ്ഠിത ബാറ്ററി സാങ്കേതികവിദ്യയെക്കുറിച്ചുള്ള പ്രബന്ധം പുറത്തിറക്കിയത്.

Advertisment

അതേസമയം, നിലവിൽ ഉപയോഗിക്കുന്ന ലിഥിയം ഫെറം (ഇരുമ്പ്) ഫോസ്ഫേറ്റ് സെല്ലുകൾക്ക് സമാനമായ ചാർജിങ്ങും ഊർജ സാന്ദ്രതയും നൽകുന്നതുമാണ് പുതിയ ബാറ്ററി ടെക്നോളജി. ഇലക്‌ട്രെക്ക് ആണ് ഇത് സംബന്ധിച്ച ആദ്യ റിപ്പോർട്ട് പുറത്തുവിട്ടത്. ടെക് ലോകത്തെ ഏറ്റവും വലിയ പ്രതിസന്ധിക്ക് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ കാനഡയിലെ ഹാലിഫാക്‌സിലെ ഡൽഹൗസി യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ബാറ്ററി സാങ്കേതികവിദ്യയിലെ ലോകത്തെ പ്രമുഖ വിദഗ്ധരിൽ ഒരാളായ ജെഫ് ഡാനുമായി സഹകരിച്ചാണ് ഈ ഗവേഷണം നടന്നിരിക്കുന്നത്. ഇപ്പോൾ വികസിപ്പിച്ചെടുത്ത പുതിയ ബാറ്ററികളുടെ മിശ്രിതത്തിൽ നിക്കൽ ഉപയോഗിക്കുന്നുണ്ട്. ഇത് ബാറ്ററിക്ക് ഉയർന്ന സാന്ദ്രത വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇലക്ട്രിക് വാഹനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്നതാകും ഈ ബാറ്ററി ടെക്നോളജി. ലിഥിയം-അയൺ ബാറ്ററികളെ അപേക്ഷിച്ച് ഇവയുടെ തനതായ രാസഘടനയുള്ള ഈ ബാറ്ററികൾ ചാർജ് ചെയ്താൽ കൂടുതൽ കാലം നീണ്ടുനിൽക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നു. ബാറ്ററി ചാർജ് ചെയ്യുമ്പോഴുളള താപനില കുറയ്ക്കാനും സാധിക്കുന്നതാണ്.

എല്ലായ്‌പ്പോഴും 25 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ബാറ്ററി ചാർജ് ചെയ്‌താൽ ബാറ്ററി ആയുസ്സ് 100 വർഷം കവിഞ്ഞേക്കാവുന്ന ഒരു ഉദാഹരണം ഗവേഷണ റിപ്പോർട്ടിൽ എടുത്തുകാണിക്കുന്നു. ഇത് ശരിക്കും വിപ്ലവകരമാണെന്നും പറയുന്നു.കൂടാതെ, മുൻകാലങ്ങളിൽ നിക്കൽ ബാറ്ററികളിൽ കോബാൾട്ട് ഉണ്ടായിരുന്നു. എന്നാൽ, കോബാൾട്ടിന്റെ ലഭ്യത ഇപ്പോൾ വലിയ വെല്ലുവിളി നേരിടുന്നുണ്ട്. ഈ ആശങ്കകൾ ഇല്ലാതാക്കാൻ പുതിയ ബാറ്ററി രൂപകൽപ്പനയ്ക്ക് സാധിച്ചേക്കുമെന്ന് കരുതാം.

Advertisment