/sathyam/media/post_attachments/oD1jPD7pPRHYmIMHKBUq.webp)
5G-യിലൂടെ ഫോൺ കോളുകൾ ചെയ്യാനും സ്വീകരിക്കാനുമുള്ള കഴിവ് പ്രഖ്യാപിച്ച് ടി മൊബൈല്‍. വോയ്‌സ് ഓവർ 5G എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത് (VoNR അല്ലെങ്കിൽ വോയ്‌സ് ഓവർ ന്യൂ റേഡിയോ എന്നും അറിയപ്പെടും). ഇപ്പോൾ അമേരിക്കയിലെ പോർട്ട്‌ലാൻഡ്, ഒറിഗോൺ, യൂട്ടായിലെ സാൾട്ട് ലേക്ക് സിറ്റി എന്നിവിടങ്ങളില്‍ ടി-മൊബൈൽ ഈ സേവനം ലഭ്യമാക്കുന്നുണ്ട്.
ഈ വർഷം യുഎസിലുടനീളം കൂടുതൽ മേഖലകളിലേക്ക് വോയ്‌സ് ഓവർ 5G വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. ടി മൊബൈലില്‍ സാംസങ്ങ് ഗ്യാലക്സി എസ് 21 ഉള്ള ഉപഭോക്താക്കൾക്ക് ഇതിനകം ഓവർ ന്യൂ റേഡിയോ പ്രയോജനപ്പെടുത്താം. അപ്‌ഡേറ്റിലൂടെ എസ്22 സീരീസ് പിന്തുണയ്‌ക്കും എന്നാണ് ടി-മൊബൈല്‍ പറയുന്നത്.
നിലവിലെ 5ജി സ്‌മാർട്ട്‌ഫോണുകൾക്ക് ഇപ്പോള്‍ വോയ്‌സ് ഓവർ 5G സാങ്കേതിക വിദ്യ ലഭിക്കില്ല. ഇപ്പോള്‍ 4G എല്‍ടിഇയെയാണ് ആശ്രയിക്കുന്നത്. അതിനാൽ 5G അനുഭവത്തെ പൂര്‍ണ്ണമായും ഉള്‍കൊള്ളാന്‍ അതിന് സാധിക്കില്ല. VoNR-ലേക്ക് കണക്‌റ്റ് ചെയ്‌തിരിക്കുന്ന ഉപഭോക്താക്കൾക്ക് വേഗത്തിലുള്ള കോൾ സജ്ജീകരണ സമയം ലഭിക്കുമെന്നും, കോളുകൾക്ക് മറുപടി നൽകുമ്പോഴും അവസാനിപ്പിക്കുമ്പോഴും ഉപഭോക്താക്കൾ 4ജി, 5ജി എന്നിവയ്ക്കിടയിൽ അങ്ങോട്ടും ഇങ്ങോട്ടും മാറേണ്ടതില്ലെന്നും ടി-മൊബൈൽ പറയുന്നു.
അതേ സമയം അടുത്ത രണ്ട് മാസത്തിനുള്ളില്‍ അമേരിക്കയില്‍ 3G നെറ്റ്‌വർക്കുകൾ പൂർണ്ണമായും നിര്‍ത്തുകയാണ്. വോയ്‌സ് ഓവർ ന്യൂ റേഡിയോ പ്രഖ്യാപനം 4G എല്‍ടിഇ അവസാനത്തിന്റെ തുടക്കമാണ് ഇതെന്നാണ് കരുതുന്നത്. 5ജി ഉപകരണങ്ങൾ ലോകമെമ്പാടുമുള്ള സ്‌മാർട്ട്‌ഫോൺ വിപണികളില്‍ വ്യാപകമാകുന്നതോടെ 4ജി എൽടിഇ ക്രമേണ ഫോൺ കോളുകൾ (VoLTE) ഇല്ലാതാകുകയും ലോകത്തിലെ ഇപ്പോഴത്തെ സാങ്കേതിക വിദ്യ വോയ്‌സ് ഓവർ ന്യൂ റേഡിയോയിലേക്ക് മാറും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us