ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ്സ് ഡെയ്സ് സെയിൽ: ഓഫർ വിലയിൽ പോകോ എക്സ്4 5ജി പ്രോ വാങ്ങാൻ അവസരം

author-image
ടെക് ഡസ്ക്
New Update

publive-image

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോകോയുടെ സ്മാർട്ട്ഫോണുകൾ കിടിലൻ ഓഫറിൽ വാങ്ങാൻ അവസരം. ഫ്ലിപ്കാർട്ടിൽ ആരംഭിക്കുന്ന ബിഗ് സേവിംഗ്സ് ഡെയ്സ് സെയിലിലാണ് പോകോ സ്മാർട്ട്ഫോണുകൾക്ക് വമ്പൻ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisment

ജനുവരി 17 മുതൽ 22 വരെയാണ് ബിഗ് സേവിംഗ്സ് ഡെയ്സ് സെയിൽ നടക്കുന്നത്. അത്തരത്തിൽ സ്വന്തമാക്കാൻ സാധിക്കുന്ന സ്മാർട്ട്ഫോണാണ് പോകോ എക്സ്4 5ജി പ്രോ. ഇവയുടെ ഓഫർ വിലയും മറ്റു സവിശേഷതകളും പരിചയപ്പെടാം.

6.67 ഇഞ്ച് ഫുൾ എച്ച്ഡി സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080 × 2,400 പിക്സൽ റെസല്യൂഷനും, 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 695 എസ്ഒസി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 11 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

64 മെഗാപിക്സൽ സാംസംഗ് ഐഎസ്ഒ സെൽ ജിഡബ്ല്യു3 പ്രൈമറി സെൻസർ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. പോകോ എക്സ്4 5ജി പ്രോ സ്മാർട്ട്ഫോണുകൾ ഓഫർ വിലയായ 13,999 രൂപയ്ക്കാണ് ഫ്ലിപ്കാർട്ടിൽ നിന്നും സ്വന്തമാക്കാൻ സാധിക്കുക.

Advertisment