ഗൂഗിളും ആപ്പിളും നേർക്കുനേർ; സ്വന്തമായി സെർച്ച് എൻജിൻ അവതരിപ്പിക്കാൻ ഒരുങ്ങി ആപ്പിൾ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

സാങ്കേതിക വിദ്യയിലും വളർച്ചയിലും ഏറെ മുന്നിലാണ് ആപ്പിളും ഗൂഗിളും. ഗൂഗിളുമായി ആപ്പിൾ ഇനി ഒരു മത്സരത്തിന് ഇറങ്ങുകയാണോ എന്നാണ് ടെക്ക് ലോകത്തിനറിയേണ്ടത്. ചില മേഖലകളിൽ ഗൂഗിളുമായി ആപ്പിൾ മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നമുക്കെല്ലാ സെർച്ച് എൻജിൻ എന്ന് പറയുമ്പോൾ ആദ്യം ഓർമ വരുന്നത് ഗൂഗിൾ ആണ്.

Advertisment

എന്നാൽ ഗൂഗിളിന് എതിരാളിയായിസെർച്ച് എൻജിൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഗൂഗിൾ എന്നാണ് വാർത്തകൾ. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്നതായിരിക്കും ആപ്പിളിന്റെ സെർച്ച് എൻജിൻ എന്നും വാർത്തകളുണ്ട്.

ആപ്പിൾ പുതിയ ഉപയോക്തൃ കേന്ദ്രീകൃത വെബ് സെർച്ചിങ് അവതരിപ്പിക്കാനുള്ള സാധ്യത ടെക്ക് ലോകവും തള്ളി കളയുന്നില്ല. 2023 ജനുവരിയിലാകും ഇത് സംബന്ധിച്ചുള്ള ആപ്പിളിന്റെ ഔദ്യോഗിക പ്രഖ്യാപനം എന്നാണ് വിലയിരുത്തൽ.

2023 ഡബ്ല്യുഡബ്ല്യുഡിസിയിൽ ആപ്പിൾ പ്രഖ്യാപിക്കുമെന്ന് കരുതുന്ന ലിസ്റ്റിൽ സെർച്ച് എന്‍ജിനും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ടെക് ബ്ലോഗർ റോബർട്ട് സ്‌കോബിൾ പറയുന്നു. ഇതിനുമുമ്പും പലതവണ ആപ്പിൾ ഒരു സെർച്ച് എൻജിൻ തുടങ്ങുന്നതിനെക്കുറിച്ച് ചർച്ച നടത്തിയിട്ടുണ്ട്.

ഡബ്ല്യുഡബ്ല്യുഡിസി 2023 എക്കാലത്തെയും ഏറ്റവും വലിയൊരു ഉൽപന്ന ലോഞ്ചായിരിക്കുമെന്നും സെർച്ച് എൻജിൻ മിക്കവാറും ജനുവരിയിൽ പ്രഖ്യാപിക്കുമെന്നും റോബർട്ട് സ്‌കോബിൾ അതോടൊപ്പം കൂട്ടിച്ചേർത്തു.

ആ വർഷം തന്നെ ആപ്പിൾ ഏറ്റവും പുതിയ ഐഒഎസ് 16, മാക്ഒഎസ് 13, ഐപാഡ് ഒഎസ് 16, വാച്ച്ഒഎസ്, എന്നിവ പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ആപ്പിൾ ആരാധകർ എല്ലാം പ്രതീക്ഷയോടെ തന്നെയാണ് കാത്തിരിക്കുന്നത്. ഓൾവെയ്സ്–ഓൺ ഡിസ്പ്ലേ ഫീച്ചറും ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

സാംസങ്, വൺപ്ലസ് തുടങ്ങി ബ്രാൻഡുകൾ ഇതിനകം തന്നെ ഓൾവെയ്സ്-ഓൺ ഡിസ്‌പ്ലേകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2022 സെപ്‌റ്റംബറിൽ ലോഞ്ച് ചെയ്യാനിരിക്കുന്ന ഐഫോൺ 14 സീരീസിൽ ആപ്പിൾ ഈ ഫീച്ചർ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

Advertisment