സ്പർശനസുഖം അറിയുന്ന ചർമ്മവുമായി സെക്സ് റോബോട്ടുകൾ എത്തുന്നു

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ മനുഷ്യരെപ്പോലെ സ്പർശനസുഖം അറിയാനാകുന്ന സെക്‌സ് റോബോട്ടുകൾ എത്തുന്നു. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ​ഗവേഷകരാണ് പ്രിന്റഡ് സ്കിന്നിന്റെ സഹായത്തോടെ സ്പർശനസുഖം അനുഭവിക്കാൻ കഴിയുന്ന റോബോട്ടുകളെ നിർമ്മിക്കുന്നത്.

Advertisment

മനുഷ്യന്റെ ശരീരത്തിൽ ഘടിപ്പിച്ച സെൻസറുകളുമായി സെക്സ് റോബോട്ടുകളെ ബന്ധിപ്പിച്ചാണ് ഇത് യാഥാർത്ഥ്യമാക്കുന്നത്. ഇതിലൂടെ സെക്സ് റോബോട്ട് ഉപയോ​ഗിക്കുന്നവർക്ക് കൂടുതൽ സുരക്ഷ ഉറപ്പ് നൽകാനാകുമെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്.

വെള്ളത്തിൽ അലിഞ്ഞ് പോകാത്ത തരത്തിലുള്ള പദാർത്ഥം ഉപയോഗിച്ചാണ് റോബോട്ടുകളുടെ ചർമ്മം നിർമ്മിച്ചിരിക്കുന്നത്. ഇതുമൂലം റോബോട്ടുകളുടെ ചർമ്മം മനുഷ്യരുടേതിന് സമാനമായി മാറും. മാത്രമല്ല ഹൈഡ്രോജലിന്റെ സഹായത്താൽ ചുറ്റും നടക്കുന്ന കാര്യങ്ങൾ എളുപ്പത്തിൽ മനസിലാക്കാനും റോബോട്ടുകൾക്ക് കഴിയും. സെൻസറുകൾ റോബോട്ടുകളുടെ ചർമ്മത്തിൽ പ്രിന്റ് ചെയ്താണ് ഈ സാങ്കേതികവിദ്യ യാഥാർത്ഥ്യമാക്കുന്നത്.

Advertisment