ഒന്നും രണ്ടുമല്ല പതിനായിരം രൂപ കുറവ്; ആപ്പിൾ ഐഫോൺ 13 സ്വന്തമാക്കാൻ സുവർണാവസരം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ആപ്പിൾ ഐഫോൺ ലാഭത്തിന് വാങ്ങാനൊരവസരം. ആപ്പിൾ ഐഫോൺ 13 ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ യഥാർത്ഥ വിലയ്ക്കേ കിട്ടൂ. തേർഡ് പാർട്ടി ഷോപ്പിങ് വെബ്സൈറ്റിലോ ആപ്പിളിന്റെ അംഗീകൃത റിസെല്ലറിന്റെ അടുത്ത് നിന്നോ ആണ് ഡിസ്കൗണ്ടോടെ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നത്. ആപ്പിൾ അംഗീകൃത റീസെല്ലറായ ടെക്-നെക്സ്റ്റ് അതിന്റെ ഫിസിക്കൽ, ഓൺലൈൻ സ്റ്റോറുകൾ വഴി 69,900 രൂപയ്ക്കാണ് ഐഫോൺ 13 വിൽക്കുന്നത്.

Advertisment

യഥാർത്ഥ വിലയേക്കാൾ 10,000 രൂപ കുറച്ചാണ് ഇവർ വിൽക്കുന്നത്. ടെക്-നെക്‌സ്‌റ്റിൽ ഒരു അധിക ഓഫർ കൂടിയുണ്ട്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ ഐഫോൺ വാങ്ങുമ്പോൾ നിങ്ങൾക്ക് 4,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. അതായത് 65900 രൂപയ്ക്ക് ലഭിക്കും. ആമസോണും ഫ്ലിപ്കാർട്ടും ഇതുവരെ സീസൺ വിൽപ്പന ആരംഭിച്ചിട്ടില്ല,

ടെക്-നെക്‌സ്‌റ്റിന്റെ വെബ്‌സൈറ്റിൽ പറയുന്നതനുസരിച്ച്, നിങ്ങൾ ഒരു ഐഫോൺ 11-ൽ ട്രേഡ് ചെയ്യുകയാണെങ്കിൽ 21,000 രൂപ നിങ്ങൾക്ക് ലഭിക്കും. കൂടാതെ ടെക്-നെക്സ്റ്റ് 3,000 രൂപ ബോണസായും നൽകും. അങ്ങനെ എക്സ്ചേഞ്ച് വില 24,000 രൂപയാകുന്നതിലൂടെ ഐഫോണിന്റെ വില 41,900 രൂപയായി കുറയുന്നു. കൈമാറ്റം ചെയ്യുന്ന ഐഫോണിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്.

ഭാഗ്യപരീക്ഷണവും ഐഫോണിന്റെ കാര്യത്തിലുണ്ട്. ഐഫോണിന്റെ പച്ച നിറമാണ് ഓപ്ഷനായി തിരയുന്നതെങ്കിൽ നിങ്ങൾക്ക് ഭാഗ്യമില്ല എന്നാണ് കണക്കുകൂട്ടൽ. മിക്കവാറുമുള്ള അംഗീകൃത റീസെല്ലർമാർക്ക് ഗ്രീൻ കളർ വേരിയന്റ് ഇല്ല എന്നതാണ് കാരണം.അഥവാ ഇഷ്ടപ്പെട്ട നിറം കിട്ടിയാൽ ഓഫറുകൾ നഷ്ടമാകും. ആപ്പിൾ ഓൺലൈൻ സ്റ്റോർ ഐഫോൺ 13 ഗ്രീൻ വിൽക്കുന്ന ചുരുക്കം ഇടങ്ങളിലൊന്നാണ് നിലവിൽ ഇന്ത്യ. ആപ്പിളിന്റെ സ്വന്തം സ്റ്റോറിൽ ഇളവുകളൊന്നുമുണ്ടാകില്ല. തവണകളായി ഒരു ഐഫോൺ വാങ്ങണമെങ്കിൽ നോ-കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.

Advertisment