നത്തിംഗ് വൺ അടുത്ത മാസം 12 ന് ഇന്ത്യയിൽ അവതരിപ്പിക്കും

author-image
ടെക് ഡസ്ക്
Updated On
New Update

publive-imagetec

വൺ പ്ലസിന്റെ സഹസ്ഥാപകനായിരുന്ന കാൾ പേയുടെ ആദ്യ ഫോണായ നത്തിംഗ് വൺ അടുത്ത മാസം 12 ന് ഇന്ത്യയിൽ അവതരിപ്പിക്കും. അതോടൊപ്പം മറ്റൊരു സന്തോഷ വാർത്തയും കമ്പനി പുറത്തുവിട്ടു. നത്തിംഗ് വൺ ഇന്ത്യയിൽ പ്രാദേശികമായി നിർമിക്കും. കമ്പനിയുടെ വൈസ് പ്രസിഡന്റ് മനു ശർമയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

കമ്പനിയുടെ തമിഴ് നാട്ടിലെ പ്ലാന്റിലായിരിക്കും നത്തിംഗ് വൺ സ്മാർട്ട് ഫോൺ ഉത്പാദിപ്പിക്കുക. അർദ്ധ സുതാര്യമായ (ട്രാൻലൂസന്റ്) രൂപകൽപനയോടെയാണ് ഫോൺ എത്തുന്നത്. ഡിസൈനിൽ ഇതുവരെ ആരും പരീക്ഷിക്കാത്ത രീതിയാണിത്. സമാന ഡിസൈനിൽ ഒരു ഇയർ ബഡും കമ്പനി പുറത്തിറക്കിയിരുന്നു.

പ്രീബുക്കിംഗ്

നത്തിംഗ് വൺ പ്രീ ബുക്കിംഗും ജൂലായ് 12 ന് തന്നെ ആരംഭിക്കും. ഇതിനോടകം തന്നെ ഫ്ലിപ്കാർട്ടിൽ ഫോണിന്റെ പ്രോഡക്ട് പേജ് ലൈവായി കഴിഞ്ഞു. പുറത്തിറക്കുന്നതിന് മുന്നോടിയായി ഫോണിന്റെ ചില സവിശേഷതകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. മിഡ് റേഞ്ച് ഉപയോക്താക്കളെയാണ് നത്തിംഗ് വൺ പ്രധാനമായും ലക്ഷ്യമിടുന്നത്. നത്തിംഗ് വണ്ണിന്റെ യൂസർ മാനുവൽ നേരത്തേ തന്നെ പുറത്തുവന്നിരുന്നു.

നത്തിംഗ് വണ്ണിന്റെ ഇന്ത്യയിലെ വില ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 24,999 രൂപയാണ് ടെക്ക് ലോകം പ്രതീക്ഷിക്കുന്ന വില. പ്രാദേശികമായി നിർമിച്ചു തുടങ്ങുമ്പോൾ വിലയിൽ ചെറിവ കുറവ് വരുമെന്നാണ് സൂചന.

ജൂലായ് 12 ന് തന്നെ ഫ്ലിപ്കാർട്ടിൽ ഫോണിന്റെ പ്രീ ബുക്കിംഗ് ആരംഭിക്കുമെന്നാണ് വിവരം. ഏകദേശം 2000 രൂപ നൽകി ഫോൺ പ്രി ബുക്ക് ചെയ്യാം. എന്നാൽ ഫോണിന്റെ ഔദ്യോഗിക ലോഞ്ചിന് ശേഷം ചിലപ്പോൾ ഈ തുകയിൽ മാറ്റം വരാം. ഒന്നിലധികം സ്റ്റോറേജ് വേരിയന്റുകളിൽ നത്തിംഗ് വൺ ലഭ്യമാകുമെന്നും ടെക്ക് ലോകത്തെ വിദഗ്ദ്ധർ പറയുന്നു. 5ജി സപ്പോർട്ടും ഉണ്ടാകും.

Advertisment