5ജി നെറ്റ്‌വർക്ക് സേവനം ഈവർഷം തന്നെ ഇന്ത്യയിൽ, ലേലം ജൂലായ് അവസാനം, 4 ജിയേക്കാൾ 10 മടങ്ങ് വേഗം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ഡൽഹി: 5ജി നെറ്റ്‌വർക്ക് സേവനം ഈവർഷം തന്നെ ഇന്ത്യയിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജൂലായ് അവസാനം സ്‌പെക്‌ട്രം ലേലം നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര കാബിനറ്റ് യോഗം അനുമതി നൽകി.

Advertisment

സേവനദാതാക്കളായ ഭാരതി എയർടെൽ, വീ, റിലയൻസ് ജിയോ എന്നിവ ലേലത്തിൽ പങ്കെടുക്കാനും തുടർന്ന് 5ജി സേവനം ലഭ്യമാക്കാനുമുള്ള തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. 4ജിയേക്കാൾ 10 മടങ്ങ് വേഗമാണ് 5ജിയുടെ മുഖ്യ സവിശേഷത.

പരീക്ഷണാടിസ്ഥാനത്തിൽ ടെലികോം കമ്പനികൾ 5ജി സേവനം ലഭ്യമാക്കിയ 13 നഗരങ്ങളിലാവും തുടക്കത്തിൽ വാണിജ്യാടിസ്ഥാനത്തിലുള്ള സേവനം ലഭ്യമാവുക. ഡൽഹി,​ മുംബയ്,​ കൊൽക്കത്ത,​ ലക്‌നൗ,​ പൂനെ,​ ഹൈദരാബാദ്,​ ചെന്നൈ,​ ചണ്ഡീഗഢ്,​ അഹമ്മദാബാദ്,​ ഗുരുഗ്രാം,​ ജാംനഗർ,​ ഗാന്ധിനഗർ,​ ബംഗളൂരു എന്നിവയാണവ.

Advertisment