ഫോട്ടോഗ്രാഫേഴ്സിനും ഫോട്ടോ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; ഫോട്ടോഷോപ്പിന്‍റെ വെബ് പതിപ്പ് എത്തും 'ഫ്രീയായി'

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ഫോട്ടോഗ്രാഫേഴ്സിനും ഫോട്ടോ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയുമായി അഡോബി. എല്ലാവർക്കും സൗജന്യമായി സേവനം നൽകാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. കാനഡയിലെ ചില ഉപയോക്താക്കള്‍ സൗജന്യ ട്രയലുകള്‍ പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. ഫ്രീമിയം എന്നാണ് അഡോബിയുടെ ഈ സേവനം അറിയപ്പെടുക.

Advertisment

ഉപയോക്താക്കള്‍ക്ക് സൗജന്യ സേവനമുണ്ടെങ്കിലും ഫോട്ടോഷോപ്പിലെ പ്രധാന പ്രീമിയം ഫീച്ചറുകളൊന്നും ലഭ്യമാകില്ല. എല്ലാവര്‍ക്കും ആക്സസ് ചെയ്യാന്‍ പറ്റുന്നതാണ് ഫോട്ടോഷോപ്പ്. ഫോട്ടോഷോപ്പിന്റെ പുതിയ പതിപ്പ് ഇറക്കാനൊരുങ്ങിയിരിക്കുകയാണ് ഇവര്‍. അഡോബിയുടെ സൗജന്യ പുതിയ പതിപ്പ് തന്നെയായിരിക്കും പുറത്തിറക്കുക എന്നാണ് റിപ്പോര്‍ട്ട്. വെബ് പതിപ്പിനായി സൗജന്യ ട്രയലുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് അഡോബി.

പക്ഷേ ഫോട്ടോഷോപ്പിന്റെ കൂടുതൽ സേവനങ്ങളും ഫീച്ചറുകളും ലഭിക്കാൻ സബ്‌സ്‌ക്രിപ്‌ഷൻ വേണ്ടിവരും. മികച്ച സേവനങ്ങൾക്കായി ഉപയോക്താക്കള്‍ സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. ജനങ്ങളെ അഡോബി പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കുന്നതിനും വരിക്കാരെ എണ്ണം കൂട്ടുന്നതിനുമുള്ള കമ്പനിയുടെ തന്ത്രമാണ് അഡോബിയുടെ സൗജന്യ സേവനതന്ത്രം.

സൗജന്യ പതിപ്പില്‍ പരസ്യങ്ങള്‍ ഉണ്ടാകുമോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പ്ലേ സ്റ്റോറില്‍ നിരവധി വെബ് അധിഷ്‌ഠിത ഫോട്ടോ എഡിറ്റിങ് ആപ്പുകൾ സൗജന്യ പതിപ്പ് ലഭ്യമാണ്. സൗജന്യ സേവനത്തിന് പകരമായി പല ആപ്പുകളും പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. നിലവില്‍ അഡോബിയുടെ സൗജന്യ പതിപ്പ് ലഭ്യമാകുന്നത് സംബന്ധിച്ച് അറിയിപ്പുകള്‍ ഒന്നും വന്നിട്ടില്ല. ‘ഫ്രീമിയം’ പതിപ്പ് ഇന്ത്യയിലെത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

എഡിറ്റിങ് ആപ്പുകള്‍ക്ക് ഇവിടെ ഉപയോക്താക്കള്‍ ഉള്ളതിനാല്‍ ഇന്ത്യയിലും പുതിയ പതിപ്പ് എത്തിയേക്കാന്‍ സാധ്യതയുണ്ട്. കഴി‍ഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിലാണ് അഡോബ് ഫോട്ടോഷോപ്പിന്റെ വെബ് വേര്‍ഷന്‍ ലോഞ്ച് ചെയ്തത്. സിസ്റ്റത്തില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ ഇത് പ്രവര്‍ത്തിപ്പിക്കാനാകും എന്നതാണ് പ്രത്യേകത.

എഡിറ്റിങ് സപ്പോര്‍ട്ട് ചെയ്യുന്ന ഏത് വെബ് ബ്രൗസറിലും ഇത് ഓപ്പണ്‍ ചെയ്യാം. അഡോബിയുടെ ക്വാളിറ്റിയാണ് അതിന്റെ ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകാന്‍ കാരണം. വരും മാസങ്ങളില്‍ കൂടുതല്‍ അപ്ഡേറ്റ്സുമായി അഡോബ് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment