പോക്കറ്റില്‍ കൊണ്ടുനടക്കാം, ഭാരം 101 ഗ്രാം മാത്രം, കൈക്കുമ്പിളിൽ ഒതുങ്ങുന്ന ഈ കുഞ്ഞൻ ഡ്രോൺ ക്യാമറ പ്രേമികളുടെ ഇഷ്ട തോഴൻ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

നമ്മൾ നിത്യ ജീവിതത്തിൽ വിവിധതരം ഡ്രോൺ ക്യാമറകൾ കണ്ടവരും അത്ക്കൊണ്ട് പെരുമാറുന്നവരുമാണ്. ആദ്യത്തെ കാലത്തെ ക്യാമറകളിൽ നിന്നെല്ലാം വളരെ വിത്യസ്തമായാണ് ഈപ്പോഴത്തെ ക്യാമറകളുടെ വരവ്. ഇപ്പോഴത്തെ ക്യാമറകളിൽ എല്ലാം വിവിധ തരം ഓപ്ഷനുകളാണ് ഉള്ളത്. ഇപ്പോള്‍ കുറച്ചുകാലമായി നാം കേള്‍ക്കുന്ന ഒരു ഡ്രോണിന്റെ പേരാണ് പിക്സി.

Advertisment

എന്താണ് പിക്സി? എന്തുകൊണ്ടാണ് പിക്സി ഡ്രോണുകള്‍ മറ്റു ഡ്രോണുകളില്‍ നിന്ന് വ്യത്യസ്തമാകുന്നത്? കൈക്കുമ്പിളില്‍ ഒതുങ്ങുന്ന കുഞ്ഞന്‍ ഡ്രോണ്‍ ആണ് ഇത്. കൈകാര്യം ചെയ്യാൻ ഏറ്റവും ഇണങ്ങുന്ന ഡ്രോണ്‍ ക്യാമറ എന്ന അവകാശവാദത്തോടെയാണ് പിക്സിയുടെ വരവ്. ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷനായ സ്നാപ്പ് ചാറ്റിന്റെ മാതൃകമ്പനിയായ സ്‌നാപ് ആണ് ഈ കുഞ്ഞന്‍ ഡ്രോണ്‍ ക്യാമറ പുറത്തിറക്കിയിരിക്കുന്നത്.

പോക്കറ്റില്‍ കൊണ്ടുനടക്കാവുന്ന വലിപ്പത്തിലുള്ള ഈ ഡ്രോണുകള്‍ക്ക് മറ്റ് ഡ്രോണുകളിലെ പോലെ റിമോട്ട് കണ്‍ട്രോളോ എസ്ഡി കാര്‍ഡ് സ്ലോട്ടോ ഇല്ല. ഫോണിലും മറ്റും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന സ്നാപ്പ് ചാറ്റ് ഫോട്ടോ-ഷെയറിങ് ആപ്പുമായി ബന്ധപ്പെടുത്തിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കൈപ്പത്തിയില്‍ പിടിക്കുക, അത് പറന്നുയരുകയും ഉപയോക്താവിനെ പിന്തുടരുകയും ചെയ്യും.

ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുകളില്‍ ഒരു ബട്ടണും ആറ് വ്യത്യസ്ത ഓട്ടോമേറ്റഡ് ഫ്‌ളൈറ്റ് പാറ്റേണുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ക്യാമറ ഡയലും ഉണ്ട്. താഴെയുള്ള ക്യാമറ പ്രവര്‍ത്തനക്ഷമമാക്കുകയും അത് നിലത്തിറക്കുകയും ചെയ്യാം. ടേക്ക് ഓഫ് ചെയ്തതിന് ശേഷം, ഡ്രോണ്‍ നിങ്ങളെ പിന്തുടരുകയും ഡയലില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ഇഫക്റ്റ് നടപ്പിലാക്കുകയും ചെയ്യും.

പിക്‌സിയുടെ ഭാരം 101 ഗ്രാം മാത്രമാണ്. ഒരു ബാറ്ററി മാത്രമാണ് പിക്‌സിയ്‌ക്കുള്ളത്. മറ്റൊരു ബാറ്ററി കൂടി വാങ്ങണമെങ്കില്‍ 19.99 ഡോളര്‍ ചിലവാക്കേണ്ടി വരും. മുഴുവന്‍ ചാര്‍ജ് ചെയ്ത ബാറ്ററി ഉപയോഗിച്ച് ഏകദേശം 5 മുതല്‍ 8 തവണ വരെയാണ് പിക്സി പറത്താനാകുക. ഈ പറക്കലുകളുടെ ദൈര്‍ഘ്യം 10-20 സെക്കന്‍ഡ് വരെ ആയിരിക്കും. പിക്‌സിയില്‍ എടുക്കുന്ന വീഡിയോകള്‍ നേരിട്ട് സ്‌നാപ്ചാറ്റ് മെമ്മറീസിലേക്ക് അയക്കാന്‍ സാധിക്കും. അവിടെ വെച്ച് വീഡിയോ എഡിറ്റ് ചെയ്യാം.

12 എംപി സെന്‍സറാണ് പിക്‌സിയ്‌ക്കുള്ളത്. 16 ജിബി സ്റ്റോറേജുണ്ട്. 100 വീഡിയോകള്‍ വരെയും 1000 ചിത്രങ്ങള്‍ വരെയും ഇതില്‍ ഷൂട്ടു ചെയ്യാം. വീഡിയോയുടെ പരമാവധി റെസലൂഷന്‍ 2.7k /30p ആണ്. പിക്‌സിക്കു മാത്രം വില 229 ഡോളറാണ്. എന്നല്‍, ഇരട്ട ബാറ്ററിയും ചാര്‍ജറും അടങ്ങുന്ന കിറ്റിന് 249.99 ഡോളറുമാണ് വില.ഡിജിഐ മിനി എസ്ഇ പോലുള്ള ഡ്രോണുകള്‍ പിക്‌സിയ്‌ക്ക് എതിരാളികളായി വിപണിയില്‍ ഉണ്ട്.

Advertisment