ഗൂഗിൾ പേ യിൽ പണമിടപാടുകൾ പരാജയപ്പെടുന്നുണ്ടോ? പരിഹാരമാർഗങ്ങളിതാ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

കോവിഡ് 19 ന് ശേഷം പണമിടപാടുകൾ നടത്താൻ ഭൂരിഭാഗം ആളുകളും ഡിജിറ്റൽ പേയ്മെന്റ് ഓപ്ഷനുകളാണ് തെരഞ്ഞെടുക്കുന്നത്. കയ്യിൽ പണം സൂക്ഷിക്കാതെ ഓൺലൈൻ പേയ്‌മെന്റുകളിലേക്ക് എല്ലാവരും ചുവട് മാറ്റി കിഴിഞ്ഞു. ഓൺലൈൻ വഴി തന്നെയാണ് ബില്ലുകൾ അടയ്ക്കുന്നതും റീചാർജ് അടക്കമുള്ളവ ചെയ്യുന്നതും.

Advertisment

എന്നാൽ ഈ ആപ്പിനെക്കുറിച്ചുള്ള പ്രധാന പരാതി ഇടക്കിടെ ഉപഭോക്താക്കൾക്ക് പണി നൽകാറുണ്ടെന്നതാണ്. ഇടയ്‌ക്കിടെ പ്രവർത്തന രഹിതമാവുക, ഹാങ്ങ് ആവുക, ഇടപാടുകളിൽ പ്രശ്‌നമുണ്ടാവുക. എന്നിവയാണ് പ്രധാന പ്രശ്‌നങ്ങൾ. ചിലപ്പോൾ സെർവർ പ്രശ്‌നങ്ങളോ അല്ലെങ്കിൽ ആപ്പിലെ പ്രശ്‌നങ്ങളോ മൂലമായിരിക്കാം ഇവയൊക്കെ.

പണമടയ്ക്കുന്നയാളുടെയോ സ്വീകർത്താവിന്റെയോ തെറ്റുകൾ കാരണം ഓൺലൈൻ പേയ്‌മെന്റിൽ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം. ഗൂഗിൾ പേ ഉപയോഗിക്കുമ്പോൾ തടസം നേരിട്ടാൽ പരിഭ്രാന്തരാകാതെ അത് പരിഹരിക്കാൻ ശ്രമിക്കണം. ലളിതമായ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണ്.

ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കുക

ഇടപാടുകൾ നടത്തുമ്പോൾ നിങ്ങളുടെ ഇന്റർനെറ്റ്- വൈഫൈ കണക്ഷൻ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ആപ്പ് അപ്‌ഡേറ്റ് ചെയ്യുക

ഗൂഗിൾ പേ ആപ്പ് അപ്‌ഡേറ്റ് ചെയ്യാത്തതാവും പലപ്പോഴും പ്രശനങ്ങൾക്ക് കാരണം. പ്ലേ സ്റ്റോറിൽ പോയി ആപ്പ് അപ്‌ഡേറ്റ് ചെയ്യാൻ എപ്പോഴും ശ്രദ്ധിക്കണം.

ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവ പരിശോധിക്കുക

ബാങ്കുമായി ബന്ധിപ്പിച്ചിരിക്കുന്ന നിങ്ങളുടെ ഫോൺ നമ്പർ കൃത്യമായി പ്രവർത്തിക്കുന്നതും വാലിഡിറ്റിയുള്ളതുമാണെന്ന് കൃത്യമായി പരിശോധിച്ച് ഉറപ്പ് വരുത്തണം. ഇതിനൊപ്പം തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാര്യക്ഷമമാണെന്നും ഉറപ്പാക്കണം.

ആപ്പിന് കുഴപ്പമില്ലെന്ന് ഉറപ്പാക്കുക

കൃത്യമായ ഇടവേളകളിൽ ആപ്പിന്റെ CHACHE ക്ലിയർ ചെയ്യുക. CHACHE കൂടുന്നത് ചിലപ്പോൾ ആപ്പിന്റെ പ്രവർത്തനങ്ങൾക്ക് തടസ്സമാവാറുണ്ട്. സെറ്റിങ്ങ്‌സിൽ ആപ്പ്‌സ് സെലക്ട് ചെയ്യുക ഇതിൽ ഗൂഗിൾ പേ തിരഞ്ഞെടുത്ത് ശേഷം ക്ലിയർ കാഷെ നൽകാം

ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുക

ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ ചെയ്യുന്നതും പ്രശ്നം പരിഹരിക്കാൻ സാധിക്കും. പുതിയ വേർഷൻ ആപ്പായിരിക്കും നിങ്ങൾ എന്തായാലും പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യുക. ഇത് വഴി ഒരു പരിധി വരെ പ്രശ്‌നങ്ങൾ കുറക്കാനാവും. ഇതിനൊപ്പം തന്നെ നിങ്ങളുടെ സ്ഥലം ഗൂഗിൾ പേ സപ്പോർട്ട് ചെയ്യുന്നിടമാണോ എന്ന് പരിശോധിക്കുക. എല്ലാ സ്ഥലങ്ങളിലും ഗൂഗിൾ പേ പ്രവർത്തിക്കില്ല.

Advertisment