ജനുവരിയോടെ വിൻഡോസ് 8.1 ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിനുള്ള പിന്തുണ അവസാനിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

ജനുവരിയോടെ വിൻഡോസ് 8.1 ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറിനുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ്. വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പിനുള്ള സാങ്കേതിക പിന്തുണയും സുരക്ഷാ അപ്‌ഡേറ്റുകളും 2023 ജനുവരി 10-ന് ശേഷം നൽകില്ലെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്. വിൻഡോസിന്റെ പഴയ പതിപ്പ് ഉപയോഗിക്കുന്ന ആളുകൾക്ക് സ്വഭാവികമായും സംശയങ്ങൾ ഉണ്ടാകും.

Advertisment

ഇത് കണക്കിലെടുത്ത് സംശയങ്ങൾ പരിഹരിക്കുന്നതിനുള്ള ചോദ്യങ്ങളുടെ ഒരു പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2023 ജനുവരിക്ക് ശേഷം വിൻഡോസ് 8.1-ൽ തുടരുന്നത് ഉപയോക്താക്കളുടെ പിസിയെ കൂടുതൽ സുരക്ഷാ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നാണ് കമ്പനി പറയുന്നത്. വിൻഡോസ് 11 പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഒരു പുതിയ പിസിയിലേക്ക് മാറാൻ മൈക്രോസോഫ്റ്റ് തങ്ങളുടെ ഉപയോക്താക്കളോട് ശുപാർശ ചെയ്തിട്ടുണ്ട്.

വിൻഡോസ് 8.1-നുള്ള പിന്തുണ മൈക്രോസോഫ്റ്റ് നിർത്തലാക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ സോഫ്റ്റ്‌വെയർ പ്രവർത്തിക്കും. പക്ഷേ പുതിയ സുരക്ഷ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളുണ്ടാകില്ല. അടുത്ത വർഷം ജനുവരി 10 ന് ശേഷം, മൈക്രോസോഫ്റ്റിന്റെ 365 ആപ്ലിക്കേഷനുകളും വിൻഡോസ് 8.1-ൽ പിന്തുണയ്‌ക്കില്ല.

മൈക്രോസോഫ്റ്റിന്റെ മോഡേൺ ലൈഫ് സൈക്കിൾ പോളിസിയാണ് ഇവയെ നിയന്ത്രിക്കുന്നത്. മൈക്രോസോഫ്റ്റ് വേഡ്, മൈക്രോസോഫ്റ്റ് എക്സൽ, മൈക്രോസോഫ്റ്റ് ഓഫീസ് എന്നീ ആപ്ലിക്കേഷനുകൾ പോലും ഏറ്റവും പുതിയ സുരക്ഷാ, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ സ്വീകരിക്കുന്നത് നിർത്തും.

നിലവിൽ വിൻഡോസ് 8.1 - ൽ നിന്ന് വിൻഡോസ് 10 - ലേക്കോ വിൻഡോസ് 11 - ലേക്കോ സൗജന്യ അപ്‌ഗ്രേഡ് മൈക്രോസോഫ്റ്റ് വാഗ്ദാനം ചെയ്തിട്ടില്ല. വിൻഡോസ് 10-ന്റെയോ വിൻഡോസ് 11-ന്റെയോ പകർപ്പ് വാങ്ങണമെങ്കിൽ മൈക്രോസോഫ്റ്റിന്റെ വെബ്സൈറ്റിൽ കാണുന്ന ലിങ്കുകളിൽ ബന്ധപ്പെടണം. അല്ലെങ്കിൽ ഓപ്‌ഷനുകളെക്കുറിച്ച് അറിയാൻ ഒരു റീട്ടെയിലറെ ബന്ധപ്പെടുകയുമാകാം. വിൻഡോസ് 10-ൽ നിന്ന് വിൻഡോസ് 11 - ലേക്കുള്ള അപ്‌ഗ്രേഡ് നിലവിൽ സൗജന്യമാണ്.

ഇതുവരെയുള്ളതിൽ ഏറ്റവും സുരക്ഷിതമായത് വിൻഡോസ് 11 ആണ്. ആന്റിവൈറസ്, ഫയർവാൾ, ഇന്റർനെറ്റ് സെക്യൂരിറ്റി എന്നി ഉൾപ്പെട്ട എൻഡ്-ടു-എൻഡ് എൻക്രിപ്ഷനോ‌ട് കൂടിയതാണ് വിൻഡോസ് 11. കൂടുതൽ സുരക്ഷാ ഫീച്ചറുകൾ, ഡാഷ്‌ബോർഡ് ഡിസ്‌പ്ലേകൾ, അപ്‌ഡേറ്റുകൾ എന്നിവ എല്ലാം ഇതിൽ ലഭ്യമാണ്. അപ്‌ഡേറ്റുകൾ ലഭിക്കുന്നതിന് ഇന്റർനെറ്റ് ആക്‌സസ് ആവശ്യമാണ്.

Advertisment