10 മാസത്തിന് ശേഷം നദിയിൽ വീണ ഐഫോൺ ഉടമക്ക് തിരികെ കിട്ടി; പ്രവർത്തനം ഫുൾ കണ്ടീഷനിൽ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

നദിയിൽ വീണുപോയ ഐ-ഫോൺ ലഭിച്ചത് പത്ത് മാസത്തിന് ശേഷം. ഇത്തരത്തിൽ തിരികെ ലഭിച്ച ഫോൺ പ്രവർത്തനക്ഷമമായതിന്റെ സന്തോഷത്തിലാണ് ഒവൈൻ ഡേവീസ്. അവിശ്വസനീയമായി തോന്നുമെങ്കിലും യഥാർത്ഥത്തിൽ ലണ്ടനിൽ നടന്ന സംഭവമാണിത്.

Advertisment

ബിബിസി റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഒവൈൻ ഡേവീസിന്റെ ഐഫോണ്‍ ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റർഷെയറിലെ സിൻഡർഫോർഡിലെ വൈ നദിയിൽ കളഞ്ഞുപോയി. പത്ത് മാസങ്ങൾക്ക് ശേഷം മിഗ്വേൽ പച്ചെക്കോ എന്നയാൾ തന്റെ കുടുംബത്തോടൊപ്പം നദിയില്‍ കൂടി ബോട്ടില്‍ സഞ്ചരിക്കവെ ഈ ഫോണ്‍ കണ്ടെത്തി.

പച്ചെക്കോ ഈ ഫോണ്‍ നദിയില്‍ നിന്നും എടുത്ത് ഉണക്കി, വീണ്ടും ചര്‍ജ് ചെയ്തപ്പോള്‍ അത് ഓണായി ചാര്‍ജ് ആകാന്‍ തുടങ്ങി. 'മകളുമൊത്ത് നദിയിലൂടെ തോണിയിൽ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് നീലയിൽ എന്തോ പൊങ്ങിക്കിടക്കുന്നത് കണ്ട. എടുത്തപ്പോഴാണ് അത് ഐഫോണാണ് എന്ന് മനസിലായത്, തുടര്‍ന്ന് എയർലൈനും കംപ്രസ്സറും ഉപയോഗിച്ച് ഫോണ്‍ ഉണക്കി.

രാത്രി മുഴുവൻ അത് എയർ ചെയ്യുന്ന അലമാരയിൽ വച്ചു. രാവിലെ ഞാൻ ചാർജിൽ വെച്ചപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല, സ്‌ക്രീൻസേവർ ആഗസ്റ്റ് 13 എന്ന തീയതിയിൽ ഒരു പുരുഷന്റെയും സ്ത്രീയുടെയും ഫോട്ടോ കാണിച്ചു, ആഗസ്റ്റ് 13 അത് വെള്ളത്തിൽ വീണ ദിവസമാണെന്ന് മനസിലായി - ഗ്ലൗസെസ്റ്റർഷെയറിലെ ഡ്രൈബ്രൂക്ക് സ്വദേശിയായ മിഗ്വേൽ പച്ചെക്കോ പറഞ്ഞു.

ഫോണിന്‍റെ സ്‌ക്രീൻസേവർ പച്ചെക്കോ സോഷ്യൽ മീഡിയയിൽ പങ്കിട്ടു, ഇത് സോഷ്യല്‍ മീഡിയയില്‍ നിന്നും ഒവൈൻ ഡേവീസിന്‍റെ ഒരു സുഹൃത്ത് തിരിച്ചറിഞ്ഞു. ഒടുവില്‍ ഫോണ്‍ ഒവൈൻ ഡേവീസിന് തിരിച്ചുലഭിച്ചു. പച്ചെക്കോയുടെ ശ്രമത്തെ ഡേവീസ് പ്രകീര്‍ത്തിച്ചു "ഇനിക്കാണ് ഇത്തരത്തില്‍ ഫോണ്‍ കിട്ടിയാല്‍ അത് അടുത്തുള്ള പബ്ബിൽ ഏൽപ്പിക്കുമായിരുന്നു. എന്റെ എയർ കംപ്രസർ ഉപയോഗിച്ച് അത് ഉണക്കിയൊന്നും നോക്കില്ലായിരുന്നു" എന്ന് അദ്ദേഹം പറഞ്ഞു. അന്ന് നദിയില്‍ സഞ്ചരിക്കുമ്പോള്‍ പാന്‍റിന്‍റെ ബാക്ക് പോക്കറ്റില്‍ ഫോണ്‍ ഇട്ടതാണ് നഷ്ടപ്പെടാന്‍ കാരണമെന്നും ഡേവീസ് പറയുന്നു.

സമീപ കാലത്ത് പുറത്തിറക്കിയ ഐഫോണുകൾ എല്ലാം കൂടുതൽ വാട്ടർ റെസിസ്റ്റന്റുകളാണെന്ന അഭിപ്രായങ്ങളെ സാധൂകരിക്കുന്നതാണ് ഈ സംഭവം. ജലത്തിൽ 30 മിനിറ്റ് നേരത്തോളം കിടക്കേണ്ടി വന്നാലും ചില ഐഫോണുകൾ വീണ്ടും പ്രവർത്തനക്ഷമമാകും. എന്നാലിവിടെ സംഭവിച്ചത് അവിശ്വസനീയമാണെന്നും ഒരിക്കൽ കൂടി സംഭവിക്കാൻ ചിലപ്പോൾ സാധ്യതയില്ലാത്തതുമാണെന്നാണ് വിദഗ്ധർ പറയുന്നത്.

Advertisment