/sathyam/media/post_attachments/PjQMDSaFrBDI7cGxgZre.jpg)
പ്രിയപ്പെട്ടവരുടെ ശബ്ദം കേൾക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ആമസോൺ അലക്സ. ഉപയോക്താവിന്റെ മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ശബ്ദം അനുകരിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഒരിക്കലും തിരിച്ചു കിട്ടാത്ത വിധത്തിൽ ഓർമകളിൽ മാത്രം ജീവിക്കുന്നവരെ, അവരുടെ ശബ്ദത്തിന്റെ സാന്നിധ്യത്തിലൂടെ നമുക്കൊപ്പമുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഒരുങ്ങുകയാണ് അലക്സ.
അലെക്‌സ എന്ന ഡിജിറ്റൽ അസിസ്റ്റന്റിന് ഉപയോക്താവിന്‍റെ മരിച്ചുപോയ പ്രിയപ്പെട്ടവരുടെ ശബ്ദം നൽകാനാകും. കമ്പനി വികസിപ്പിച്ച പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണിത്. അലക്‌സയ്ക്ക് നാം നൽകുന്ന മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ശബ്ദം അടങ്ങുന്ന ഓഡിയോ ഫയൽ ഉപയോഗിക്കാം. ഇതനുസരിച്ച് അയാളുടെ ശബ്ദം അനുകരിക്കാൻ സാധിക്കുമെന്നാണ് അലെക്‌സ സീനിയർ പറയുന്നത്.
കഴിഞ്ഞ ദിവസം കൂടിയ കമ്പനിയുടെ മാർസ് കോൺഫറൻസിലാണ് ഇതിനെ പറ്റി പറഞ്ഞത്. ഈ ഫീച്ചർ എപ്പോഴാണ് അലക്സ അവതരിപ്പിക്കുന്നത് എന്നതിനെ സംബന്ധിച്ച് വിവരങ്ങൾ ലഭിച്ചിട്ടില്ല. ഡിജിറ്റൽ വോയ്‌സ് അസിസ്റ്റന്റയ അലക്സയെ നമ്മുടെ പ്രിയപ്പെട്ടവരെ വിളിച്ചിരുന്ന പേര് തന്നെ വിളിച്ച് അഭിസംബോധന ചെയ്യാൻ കഴിയും. പപ്പ, മമ്മി, അമ്മ അങ്ങനെ എന്തു വേണമെങ്കിലും വിളിക്കാനാകും.
ശബ്ദം പെട്ടെന്ന് അനുകരിക്കാൻ സാധിക്കുന്ന ഇവ പല ആശങ്കകൾക്കും ഇടയാക്കുന്നുണ്ട്. തങ്ങളുടെ ഇത്തരം പദ്ധതികൾ ആമസോൺ പ്രഖ്യാപിക്കുന്നതിന് മുന്‍പ് മൈക്രോസോഫ്റ്റ് ആർട്ടിഫിഷ്യൽ എത്തിക്‌സ് നിയമങ്ങൾ പരിഷ്കരിച്ചിരുന്നു. ഇതോടെ സിന്തറ്റിക് ശബ്ദം എങ്ങനെ ഉപയോഗിക്കാം, ആർക്ക് നിർമിക്കാം തുടങ്ങിയ നിർദേശങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇവ ദുരുപയോഗം ചെയ്യാൻ ഉള്ള സാധ്യത കൂടുതലാണ്. ഇവ ആൾമാറാട്ടത്തിനു മാത്രമല്ല കേൾവിക്കാരെ കബളിപ്പിക്കാനും ഉപയോഗിക്കാനാകുമെന്ന ആശങ്കകൾ ഉണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us