/sathyam/media/post_attachments/ljOlr0M9uloAcf1mLlIt.png)
സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും മികച്ച ഓപ്ഷനാണ് ഷവോമി 12 പ്രോ. നിരവധി സവിശേഷതകളാണ് ഈ സ്മാർട്ട്ഫോണിൽ കമ്പനി ഉൾക്കൊള്ളിച്ചിട്ടുള്ളത്. കൂടാതെ, ഐസിഐസിഐ ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറും ഈ സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ ലഭിക്കുന്നുണ്ട്.
50 മെഗാപിക്സൽ മെയിൻ ക്യാമറ, 50 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 50 മെഗാപിക്സൽ ടെലി വൈഡ് ഫോട്ടോ ക്യാമറ എന്നിവയാണ് പിന്നിൽ നൽകിയിട്ടുള്ളത്. കൂടാതെ, 120 Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട്. Qualcomm Snapdragon 8 Gen1 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.
6.73 ഇഞ്ചിന്റെ 2K 120Hz LTPO AMOLED ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 3200×1080 ആണ് പിക്സൽ റെസല്യൂഷൻ. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 62,999 രൂപയാണ്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുളള വേരിയന്റിന്റെ വില 66,999 രൂപയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us