/sathyam/media/post_attachments/Ie9Xxp2zdbg50g2Doood.jpg)
ക്യാമറ നിർമ്മാണ മേഖലയിലെ രാജാക്കന്മാരായ ക്യാനന് എഴുപതുകളുടെ പകുതി മുതൽ ശ്രദ്ധേയമായ ഒരു SLR ക്യാമറ ലൈനപ്പുണ്ട് . ഫിലിം അധിഷ്ഠിത SLR ക്യാമറകളിൽ നിന്ന് ഡിജിറ്റൽ മേഖലയിലേക്ക് വിജയകരമായ മാറ്റം വരുത്തിയ ക്യാനൻ. ആര്‍എഫ് സിസ്റ്റത്തിലുള്ള എപിഎസ്-സി ക്യാമറകളില്‍ ഏറ്റവും വില കുറഞ്ഞത് R 10 ആണ്. R 10 ബോഡിയില്‍ 24.2 എംപി സെന്‍സറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മിറർലെസ് ക്യാമറകളുടെ വിപണിയിലും ഒന്നാമൻ തന്നെ.അടുത്തിടെ ക്യാനൻ പുറത്തിറക്കിയ രണ്ട് പ്രധാന എപിഎസ്-സി മിറർലെസ് ക്യാമറകളാണ് EOS R7 ,R10 തുടങ്ങിയവ
ഇതിൽ സ്റ്റാക്ഡ് സെന്‍സര്‍ അല്ല. ഇന്‍ബോഡി ഇമേജ് സ്റ്റബിലൈസേഷനും ഇല്ല. അതെ സമയം, ഡിജിക് എക്‌സ് പ്രോസസറിന്റെ കരുത്തില്‍ അതിവേഗ ഷൂട്ടിങ് സാധ്യമാണ് . മെക്കാനിക്കല്‍ ഷട്ടര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ 15 ഫ്രെയിമും ഇലക്ട്രോണിക് ഷട്ടര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ 23 ഫ്രെയിമും വരെ ഷൂട്ടു ചെയ്യാം.R 10ന് 4K 30p ഓവര്‍ സാംപിള്‍ഡ് വീഡിയോ ഷൂട്ട് ചെയ്യാനാകും. അതേസമയം, 60p 4K വീഡിയോയ്‌ക്ക് മികവ് കുറയും.
ഓട്ടോഫോക്കസിന്റെ കാര്യത്തിലാണെങ്കില്‍ ക്യാനന്റെ എഐയുടെ മികവ് R 10ലും കാണാം. മുഖം, വണ്ടികള്‍, മൃഗങ്ങള്‍ തുടങ്ങിയവയൊക്കെ തിരിച്ചറിയാന്‍ കെല്‍പ്പുള്ള ഓട്ടോ ഫോക്കസ് ആണ് ഇതിലുള്ളത് . ക്യാമറകളിൽ ഉപയോഗിക്കുന്ന അതേ LP-E17ബാറ്ററിയാണ് നൽകിയിരിക്കുന്നത്.ഒറ്റ UHS-II SD കാര്‍ഡ് സ്ലോട്ടാണ് ക്യാമറയിലുള്ളത്. R 10 ബോഡിക്കു മാത്രം 80,995 രൂപയാണ് വില. കൂടെ 18-150 ലെന്‍സും വേണമെങ്കിൽ 1,17,995 രൂപയാകും വില.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us