/sathyam/media/post_attachments/6dBpNgwQKgn4OZjrs71A.jpg)
സംഗീതമില്ലാത്ത ഒരു ലോകം അചിന്ത്യം. സിനിമാപ്പാട്ടുകള്‍ കേള്‍ക്കാത്ത ഒരു ദിവസംപോലും മലയാളിക്ക് ഇല്ല. സംഗീതമെന്നു പറഞ്ഞാല്‍ മിക്കവര്‍ക്കും സിനിമാപ്പാട്ടുതന്നെയാണ്. ലോകത്തിന്റെ ഏതു മൂലയിലായാലും അവന്റെ ചുണ്ടില്‍ ഒരു മൂളിപ്പാട്ട് ഉണ്ടായിരിക്കും. മിക്കവാറും അതൊരു പഴയ പാട്ടുമായിരിക്കും. പാട്ടുകൾ ആസ്വദിക്കാൻ യൂട്യൂബ് മ്യൂസിക്ക് ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്.
ഉപയോക്താക്കൾക്ക് അവരുടെ മിക്സഡ് ഫോർ യു പ്ലേ ലിസ്റ്റ് കാണാനുള്ള എളുപ്പവഴിയാണ് യൂട്യൂബ് മ്യൂസിക്കിൽ അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ, പുതിയ റിലീസ് മിക്സുകളും ഇതിൽ കാണാൻ സാധിക്കും. ചിൽ, ഫോക്കസ്, വർക്കൗട്ട്, എനർജി മൂഡ് എന്നിവയുടെ മിക്സുകൾ ഗ്രിഡ് രീതിയിലാണ് അവതരിപ്പിച്ചിട്ടുള്ളത്. ഈ ഓപ്ഷൻ ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ട മിക്സ് കണ്ടെത്താൻ സഹായിക്കും.
യൂട്യൂബ് മ്യൂസിക്കിന്റെ മറ്റൊരു പ്രത്യേകതയാണ് ഡിഫോൾട്ട് ഹോം കറൗസൽ. സൂപ്പർ മിക്സ്, മൈ മിക്സ് 1-7, നിങ്ങളുടെ ലൈക്കുകൾ, ഡിസ്കവർ മിക്സ്, റിപ്ലൈ മിക്സ് എന്നിവ പ്രത്യേകമായി കാണിക്കാനാണ് ഹോം കറൗസൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പുതിയ കറൗസൽ വെബ് സെർവർ റോൾഔട്ടിന്റെ ഭാഗമായതിനാൽ ചില ആൻഡ്രോയ്ഡ്, ഐഒഎസ്, വെബ് അധിഷ്ഠിത ഉപയോക്താക്കൾക്കു മാത്രമേ ആക്സസ് ചെയ്യാൻ കഴിയൂ
നാമെല്ലാം ജീവിക്കുന്നത് ഒരു ചലച്ചിത്രഗാന പരിസരത്താണ്. വീടിനുള്ളിലും പുറത്തുമെല്ലാം നാം ആഗ്രഹിച്ചും ആഗ്രഹിക്കാതെയും പാട്ടുകളുടെ അലകള്‍ നമ്മുടെ കാതുകളില്‍ പതിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മിക്ക മലയാളികളുടേയും മനോവ്യാപാരങ്ങളില്‍ പ്രബലമായ പശ്ചാത്തലമായി സംഗീതം–സിനിമാപ്പാട്ടുകളും ദേവാലയങ്ങളില്‍നിന്നുള്ള ഭക്തിഗാനങ്ങളുമെല്ലാം–വര്‍ത്തിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us