/sathyam/media/post_attachments/mFYzZhubvgI0X4TFd6hf.jpg)
ജുലൈ 12-ന് ലോഞ്ച് ചെയ്യാൻ ഒരുങ്ങുകയാണ് നത്തിങ് ഫോൺ . വൺപ്ലസ് സഹസ്ഥാപകനായ കാൾ പേയുടെ നേതൃത്വത്തിലുള്ള ടെക് ബ്രാൻഡിന്റെ ആദ്യ സ്‌മാർട്ട്‌ഫോണാണിത്. ഈ ഫോൺ സംബന്ധിച്ചുള്ള വിവരങ്ങൾ ലണ്ടൻ ആസ്ഥനമായുള്ള കമ്പനി നിരന്തരം പുറത്തുവിട്ട് കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ നത്തിങ്ങ് ഫോൺ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എംകെബിഎച്ച്‌ഡി എന്നറിയപ്പെടുന്ന ഒരു ജനപ്രിയ ടെക് യൂട്യൂബറായ മാർക്വെസ് കീത്ത് ബ്രൗൺലീ പുറത്ത് വിട്ടിരിക്കുകയാണ്. നത്തിങ് ഫോണുകൾ ഇനി ഓഫ്ലൈൻ ചാനലുകൾ വഴിയും വിൽക്കും. റിലയൻസ് ഡിജിറ്റൽ സ്റ്റോറുകൾ വഴിയും ഇവ വിൽപ്പനയ്ക്ക് എത്തിയേക്കാം. ക്ഷണിക്കപ്പെട്ടവർക്ക് ഫ്ലിപ്പ്കാർട്ടിലെ പ്രീ- ഓർഡർ സംവിധാനം വഴി ഫോൺ വാങ്ങാനാകുമെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഒരു കമ്പനി നേരത്തെ അറിയിച്ചിരുന്നു.
ഈയിടെ ഒരു ഇ- കോമേഴ്സ് പ്ലാറ്റ്ഫോമിലും ഫോൺ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിരുന്നു. ഫോൺ മുൻകൂട്ടി ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് നിരവധി ബെനഫിറ്റുകളും ആകർഷകമായ ഓഫറുകളുമുണ്ടാകും. 2000 രൂപ റീഫണ്ടബിൾ ഡെപ്പോസിറ്റായി നൽകുമെന്ന ഉറപ്പിലാണ് പ്രീ- ഓർഡർ ആരംഭിക്കുന്നത്. ഈ ഉപഭോക്താക്കൾക്ക് മുൻഗണന പ്രകാരം ഫ്ലിപ്പ്കാർട്ട് വഴി ഫോൺ വാങ്ങാൻ അനുവദിക്കുന്ന പ്രീ-ഓർഡർ പാസ് ലഭിക്കും.
നത്തിംഗ് ഫോൺ 1 ന് പ്രീ-ഓർഡർ പാസ് ലഭിക്കുന്നതിന്, ഉപഭോക്താക്കൾ രജിസ്റ്റർ ചെയ്യുകയും നതിംഗ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുകയും വേണം. ഡെപ്പോസിറ്റായി 2,000 രൂപ വേണം. നിങ്ങളുടെ അവസരം വരുമ്പോൾ സ്‌മാർട്ട്‌ഫോണിന്റെ പ്രീ-ഓർഡർ പാസ് കമ്പനി നിങ്ങൾക്ക് മെയിൽ ചെയ്യും. ഫോൺ ലോഞ്ച് ചെയ്തുകഴിഞ്ഞാൽ, പാസ് ഉപയോഗിച്ച് ഫോൺ മുൻകൂട്ടി ഓർഡർ ചെയ്തവർക്ക് ഹാൻഡ്‌സെറ്റ് ബുക്ക് ചെയ്യാൻ ക്ക് ചില ഓഫറുകൾ ലഭിക്കാനും സാധ്യതയുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, നത്തിംഗ് ഫോൺ 1 ആൻഡ്രോയിഡ് 12 നെ പോലെ പ്രവർത്തിക്കും. കൂടാതെ HDR10+ പിന്തുണയോടെ വരുന്ന 120Hz സാംസങ് E4 അമോൾഡ് ഡിസ്‌പ്ലേയും TUV റെയിൻലാൻഡ് സർട്ടിഫിക്കേഷനും ഉണ്ടായിരിക്കും. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്‌റ്റോറേജും സഹിതം സ്‌നാപ്ഡ്രാഗൺ 778G+ SoC ആണ് ഇത് നൽകുന്നത്.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള ഡ്യുവൽ പിൻ ക്യാമറകളും 4,500mAh അല്ലെങ്കിൽ 5,000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിംഗും ഈ സ്മാർട്ട്‌ഫോണിന്റെ പ്രത്യേകതയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. വയർലെസ് ചാർജിംഗ്, റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവയും ഇതിൽ ഉൾപ്പെടുന്നുവെന്ന് പറയപ്പെടുന്നു. പിൻ പാനലിൽ എൽഇഡി ലൈറ്റുകൾ ഉണ്ട്. റിട്ടേൺ ടു ഇൻസ്ട്രിക്റ്റ് എന്ന വെർച്വൽ പ്ലാറ്റ്ഫോം വഴിയാണ് ജൂലൈ 12 ന് നത്തിങ് ഫോൺ 1 ലോഞ്ച് ചെയ്യുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us