ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി രാജ്യത്തെ പ്രമുഖ പൊതുമേഖല ടെലികോം സേവനമായ ബിഎസ്എൻഎൽ. ഇത്തവണ ആകർഷകമായ പ്രീപെയ്ഡ് പ്ലാനാണ് ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്നത്.

Advertisment

2022 രൂപയ്ക്ക് റീചാർജ് ചെയ്താൽ 300 ദിവസത്തെ വാലിഡിറ്റിയിൽ മാസം 75 ജിബി ഡാറ്റ ലഭിക്കും. പരിധിയില്ലാത്ത കോളുകളും എസ്എംഎസും ഈ പ്ലാനിൽ അവതരിപ്പിച്ചിട്ടുണ്ട്. കിടിലം പ്ലാൻ ആണെങ്കിലും ഡാറ്റ വാലിഡിറ്റി കാലയളവിൽ ഉടനീളം ലഭിക്കില്ല. റീചാർജ് ചെയ്ത് രണ്ടുമാസം വരെയാണ് 75 ജിബി ഡാറ്റ ലഭിക്കുക.

അതായത്, പ്ലാൻ കാലാവധിയിൽ ലഭിക്കുന്ന ആകെ ഡാറ്റ 150 ജിബി മാത്രം. രണ്ടുമാസത്തിനുശേഷം ഡാറ്റ ലഭിക്കണമെങ്കിൽ പ്രത്യേകമായി ഡാറ്റ വൗച്ചർ ഉപയോഗിക്കണം.

75 ജിബി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ബിഎസ്എൻഎല്ലിന് 4ജി സേവനം ലഭ്യമായിട്ടില്ല. അതിനാൽ, 3ജി ഉപയോഗിച്ച് മാത്രമാണ് സേവനങ്ങൾ നൽകാൻ കഴിയുക. മറ്റ് സേവന ദാതാക്കളെ അപേക്ഷിച്ച് ബിഎസ്എൻഎല്ലിന്റെ പ്ലാൻ നിരക്കുകൾ താരതമ്യേന കുറവാണ്.

Advertisment