Advertisment

പുതിയ ബഡ്ജറ്റ് സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ഇൻഫിനിക്സ്; ഇൻഫിനിക്സ് ഹോട്ട് 12 പ്രോ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ അറിയാം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

വിപണിയിലെ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഇൻഫിനിക്സ്. ഇത്തവണ കമ്പനിയുടെ ബഡ്ജറ്റ് സ്മാർട്ട്ഫോണാണ് പുറത്തിറക്കിയിട്ടുള്ളത്. ഇൻഫിനിക്സ് ഹോട്ട് 12 പ്രോ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ അറിയാം.

6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. Unisoc T616 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയിഡ് 12 ആണ്. പ്രധാനമായും രണ്ട് സ്റ്റോറേജ് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക.

6 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെയാണ് വാങ്ങാൻ സാധിക്കുക. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. 50 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 10,999 രൂപ മുതൽ 12,999 രൂപ വരെയാണ് ഇൻഫിനിക്സ് ഹോട്ട് 12 പ്രോയുടെ വില.

Advertisment