16 വയസ് തികയാത്ത കുട്ടി ഉപയോക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇൻസ്റ്റഗ്രാം

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

കുട്ടി ഉപയോക്താക്കൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. 16 വയസ് തികയാത്തവരുടെ അക്കൗണ്ടുകൾക്കാണ് ഇൻസ്റ്റഗ്രാം പൂട്ടിടുന്നത്. ഇതോടെ, ഡിഫോൾട്ടായി കൗമാര ഉപയോക്താക്കൾക്ക് ഉള്ള സെൻസിറ്റീവ് ഉള്ളടക്കം പരിമിതപ്പെടുത്തും.

16 വയസിന് താഴെയുള്ള അക്കൗണ്ട് ഉടമകൾ സ്വമേധയാ സെറ്റിംഗ്സിൽ മാറ്റങ്ങൾ വരുത്തുന്നില്ലെങ്കിൽ മാന്വവലി അവ മാറും. ഇൻസ്റ്റഗ്രാമിന്റെ ഏറ്റവും പുതിയ അപ്ഡേറ്റിലാണ് ഈ ഫീച്ചർ ലഭ്യമാകുക. സെൻസിറ്റീവ് ഉള്ളടക്ക നിയന്ത്രണത്തിൽ പ്രധാനമായും രണ്ട് ഓപ്ഷനുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. സ്റ്റാൻഡേർഡ്, ലെസ് എന്നിങ്ങനെയാണ് ഓപ്ഷനുകൾ.

ഇതിൽ 16 വയസിന് താഴെയുള്ള ഉപയോക്താക്കൾ ആണെങ്കിൽ ലെസ് ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. ഇത്തരത്തിൽ ലെസ് തിരഞ്ഞെടുക്കുന്നതോടെ, ഉപയോക്താക്കൾക്ക് ഫിൽറ്റർ ചെയ്ത വിവരങ്ങൾ മാത്രമാണ് ദൃശ്യമാകുക. നിലവിൽ, രക്ഷകർതൃ നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള ഫീച്ചറുകൾ ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ കുട്ടികൾ എത്ര സമയം ഇൻസ്റ്റഗ്രാമിൽ ചിലവഴിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾക്ക് മനസിലാക്കാനാണ് ഈ ഫീച്ചർ ഉൾക്കൊള്ളിച്ചത്.

Advertisment