വിൻഡോസ് ഉപയോഗിക്കുന്നവർക്ക് ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. വിൻഡോസിൽ പ്രവർത്തിക്കുന്ന കംപ്യൂട്ടർ, ലാപ്ടോപ്പ് എന്നിവ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. വിൻഡോസിന് ഗുരുതരമായ അപകടസാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമാണ് അപകട സാധ്യതയെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. അപകട സാധ്യതയ്ക്ക് പുറമേ, മൈക്രോസോഫ്റ്റ് വിൻഡോസ് പതിപ്പുകളെ വൈറസുകൾ, മാൽവെയർ, മറ്റ് ഭീഷണികൾ എന്നിവയിൽ നിന്നും സംരക്ഷിക്കുന്ന വിൻഡോസ് ഡിഫൻഡറിനും സുരക്ഷാ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് വിദഗ്ധസംഘം കണ്ടെത്തിയിട്ടുണ്ട്.

2021 ലാണ് വിൻഡോസിലെ അപകട സാധ്യതയെക്കുറിച്ച് ആദ്യം റിപ്പോർട്ട് ചെയ്തത്. സീറോ- ഡേ വൾനറബിലിറ്റി വിഭാഗത്തിലാണ് ഈ ബഗ്ഗിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ മാത്രമാണ് ഇവയെ തിരിച്ചറിയാൻ സാധിക്കുന്നത്. അതിനാൽ, ഇവ മുഴുവൻ ഡൊമെയ്നിലേക്കും ആക്സസ് നൽകിക്കൊണ്ട് അംഗീകൃത ഉപയോക്താവായി പ്രവർത്തിക്കുകയും കബളിപ്പിക്കുകയും ചെയ്യും.

Advertisment